മണ്ണാര്‍ക്കാട് : മരംമുറിക്കുന്നതിനിടെ മരത്തടി കാലില്‍ വീണ് യുവാവ് മരത്തില്‍ കുടുങ്ങി. മണിക്കൂറുകളോളം വേദനപേറി മരത്തിന് മുകളില്‍ കഴിച്ചുകൂട്ടിയ യുവാ വിനെ നാട്ടുകാരുടെ സഹായത്തോടെ അഗ്നിരക്ഷാസേന രക്ഷിച്ചു. കരിമ്പുഴ പൊമ്പ്ര യില്‍ ഇന്ന് വൈകിട്ട് നാലരയോടെയായിരുന്നു സംഭവം. കടപ്പാടം സ്വദേശി നാവൂരാന്‍ വീട്ടില്‍ അന്‍സാര്‍ (25) ആണ് മരത്തടി വീണ് താഴെയിറങ്ങാനാകാതെ കുടുങ്ങിയത്. പൊമ്പ്ര ക്രിസ്ത്യന്‍പള്ളിക്ക് മുന്‍വശത്തെ സ്വകാര്യവ്യക്തിയുടെ വീടിനോട് ചേര്‍ന്നു ള്ള മരുതുമരം മുറിച്ച് മാറ്റുമ്പോഴായിരുന്നു അപകടം. ഏകദേശം 30 അടിയോളം ഉയര വും 120 ഇഞ്ച് വണ്ണവുമുള്ള മരത്തിന്റെ മുകള്‍ ഭാഗം പകുതി വെട്ടിമാറ്റി. അന്‍സാര്‍ താഴെയുള്ള മരത്തിന്റെ ശിഖിരത്തില്‍ ഇരിക്കുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന തൊഴിലാളികള്‍ വെട്ടിമാറ്റിയ മരത്തിന്റെ മുകള്‍ ഭാഗം മുറിച്ചുമാറ്റുന്നതിനിടെ സമീപത്തെ തെങ്ങില്‍ തട്ടി അന്‍സാറിന്റെ ഇടതുകാലില്‍ വന്ന് പതിച്ചു. ഇതോടെ അനങ്ങാന്‍ വയ്യാത്തനിലയില്‍ മരത്തിന് മുകളില്‍ ഇയാള്‍ അകപ്പെട്ടു. മണ്ണ് മാന്തി യന്ത്രത്തിന്റെയടക്കം സഹായത്തോടെ മരത്തടി അന്‍സാറിന്റെ കാലിന് മുകളില്‍ നിന്നും നീക്കാന്‍ ഒപ്പമുണ്ടായിരുന്നവര്‍ ശ്രമിച്ചെങ്കിലും നടന്നില്ല. തുടര്‍ന്ന് നാട്ടുകാര്‍ വിവരം അഗ്നിരക്ഷാസേനയെ അറിയിച്ചു.സേന അംഗങ്ങള്‍ സ്ഥലത്തെത്തി ആദ്യം കോണി ഉപയോഗിച്ച് മരത്തിലേക്ക് കയറി യുവാവിനെ താങ്ങി നിര്‍ത്തി. അവശനാ യിരുന്ന യുവാവിന്റെ രക്തസമ്മര്‍ദ്ദവും ആരോഗ്യസ്ഥിതിയും പരിശോധിക്കാന്‍ ഡോക്ടറും ഒപ്പമുണ്ടായിരുന്നു. ദാഹം മാറ്റുന്നതിന് വെള്ളം നല്‍കി യുവാവിന് ആത്മ വിശ്വാസവും പകര്‍ന്നു. അഗ്നിരക്ഷാസേനയും മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് മരത്തടി നീക്കാന്‍ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. ഒന്നേമുക്കാല്‍ മണിക്കൂറോളം നീണ്ട ശ്രമങ്ങ ള്‍ക്കൊടുവില്‍ ക്രെയിനിന്റെ സഹായത്തോടെ മരത്തടി നീക്കി യുവാവിനെ സുര ക്ഷിതമായി താഴെയിറക്കി. പരിക്കേറ്റ യുവാവിനെ ആംബുലന്‍സില്‍ കയറ്റി ജില്ലാ ആശുപത്രിയിലെത്തിച്ചു. സ്‌റ്റേഷന്‍ ഓഫിസര്‍ പി.സുല്‍ഫീസ് ഇബ്രാഹിം , അ സിസ്റ്റന്റ് സ്റ്റേഷന്‍ ഓഫിസര്‍ ഗ്രേഡ് മണികണ്ഠന്‍, സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യു ഓഫിസര്‍ എസ്.അനി, ഫയര്‍ ആന്‍ഡ് റെസ്‌ക്യു ഓഫിസര്‍മാരായ വി.സുരേഷ്‌കുമാര്‍, വി.നിഷാദ്, വി.സുജീഷ്, ടിജോ തോമസ്, ഷോബിന്‍ദാസ്, എം.ആര്‍.രാഗില്‍ എന്നിവര്‍ രക്ഷാപ്രവര്‍ ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.