മണ്ണാര്‍ക്കാട്: േേദശീയപാതയില്‍ വച്ച് ബൈക്കിടിച്ച് വയോധികന്‍ മരിച്ച സംഭവത്തില്‍ അപകടത്തിനുശേഷം നിര്‍ത്താതെപോയ ബൈക്ക് യാത്രികരെ മണ്ണാര്‍ക്കാട് പൊലിസ് പിടികൂടി. വാഹനം കസ്റ്റഡിയിലെടുത്തു. പുലാപ്പറ്റ കോണിക്കഴി സ്വദേശികളായ പാട്ട ക്കല്‍ യാസര്‍ അറാഫത്ത് (36), ഒപ്പം യാത്ര ചെയ്തിരുന്ന താലിക്കുഴി ഷറഫുദ്ദിന്‍ (37) എന്നിവരെയാണ് ഇന്‍സ്പെക്ടര്‍ ഇ.ആര്‍. ബൈജുവിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അറസ്റ്റുചെയ്തത്. റോഡുമുറിച്ചു കടക്കുന്നതിനിടെ വിയ്യക്കുര്‍ശി കൈപ്പുള്ളി തൊടി വീട്ടില്‍ സൈതലവിയെ (73) ആണ് ബൈക്കിടിച്ചത്. ഫെബ്രുവരി 23ന് വൈകു ന്നേരം മണ്ണാര്‍ക്കാട് നൊട്ടമലയില്‍വച്ചാണ് സംഭവം. അപകടത്തെ തുടര്‍ന്ന് ഗുരുതരമാ യി പരിക്കേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന ഇയാള്‍ കഴിഞ്ഞദിവസമാണ് മരിച്ചത്. അപ കടത്തിനിടയാക്കിയ ബൈക്ക് നിര്‍ത്താതെ പോയതിനെ തുടര്‍ന്ന് പൊലിസ് അന്വേഷ ണം ഊര്‍ജിതമാക്കിയിരുന്നു. മണ്ണാര്‍ക്കാട് ഭാഗത്തെയും പ്രതികള്‍ സഞ്ചരിച്ച ഭാഗങ്ങളി ലെയും 25 ഓളം സി.സി.ടി.വി. ക്യാമറകള്‍ പരിശോധിച്ചതില്‍ പ്രതികളെ കുറിച്ച് വ്യ ക്തമായ സൂചന ലഭിച്ചു. ഇവരെ തിരിച്ചറിയുന്നതിനായി സാമൂഹ മാധ്യമങ്ങള്‍ വഴി ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്തു. പിന്നീട് പ്രതികളെ കണ്ടെത്തി അറസ്റ്റുചെയ്യു കയായിരുന്നു. എസ്.ഐ. ഉണ്ണി, സീനിയര്‍ പൊലിസ് ഓഫീസര്‍മാരായ സാജിദ്, സുരേഷ്, രാജീവ്, സിവില്‍ പൊലിസ് ഓഫീസര്‍ റംഷാദ് എന്നിവരാണ് അന്വേഷണ സംഘത്തി ലുണ്ടായിരുന്നത്.