മണ്ണാര്‍ക്കാട്: ദേശീയപാത മുറിച്ച് കടക്കുന്നതിനിടെ ബൈക്ക് ഇടിച്ച് കാല്‍നടയാത്ര ക്കാരന് ഗുരുതര പരിക്ക്. നൊട്ടമല സ്വദേശി കൈപ്പുള്ളിത്തൊടി സൈദലവി (73) യ്ക്കാണ് പരിക്കേറ്റത്. ഇന്ന് വൈകിട്ട് 5.30ന് നൊട്ടമല വിയ്യക്കുറുശ്ശിയ്ക്ക് സമീപത്താ യിരുന്നു അപകടം. ഇടിച്ച ബൈക്ക് നിര്‍ത്താതെ പോയി. റോഡ് മുറിച്ച് കടക്കുമ്പോള്‍ കൈയുയര്‍ത്തി സൂചന നല്‍കി റോഡിന് നടുവിലെത്തിയ സൈദലവിയെ മണ്ണാര്‍ക്കാട് ഭാഗത്ത് നിന്നും അമിതവേഗത്തിലെത്തിയ ബൈക്ക് ഇടിക്കുകയായിരുന്നു. ഇയാളുടെ കാലിന് സാരമായി പരിക്കേറ്റിട്ടുണ്ട്. നാട്ടുകാര്‍ ചേര്‍ന്ന് ഉടനെ താലൂക്ക് ആശുപത്രി യിലെത്തിച്ചു. പിന്നീട് വിദഗ്ദ്ധ ചികിത്സക്കായി പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.