മണ്ണാര്‍ക്കാട്: അട്ടപ്പാടിയിലേക്ക് വില്‍പ്പനക്കായി ഓട്ടോറിക്ഷയില്‍ കടത്തുകയാ യിരുന്ന 95 ലിറ്റര്‍ വിദേശമദ്യം എക്‌സൈസ് സംഘം പിടികൂടി. സംഭവവുമായി ബ ന്ധപ്പെട്ട് മൂന്നുപേരെ അറസ്റ്റ് ചെയ്തു. ആനമൂളി മേലേതില്‍ വീട്ടില്‍ മുഹമ്മദ് മുസ്തഫ (31), ആനമൂളി പള്ളിപ്പടി അറ്റക്കര വീട്ടില്‍ സന്തോഷ് (33), പാലക്കയം ഓത്തുപള്ളിക്കല്‍ വീട്ടില്‍ ഷമീര്‍ (32) എന്നിവരാണ് അറസ്റ്റിലായത്. ബുധനാഴ്ച്ച രാത്രി ആനമൂളി വനം വകുപ്പ് ചെക്ക് പോസ്റ്റിനുസമീപം വാഹന പരിശോധനയ്ക്കിടെയാണ് മദ്യക്കടത്ത് പിടികൂടിയത്. ഒരു ലിറ്ററിന്റെ 60 കുപ്പിയും, 500 മില്ലിയുടെ 70 കുപ്പിയുമാണ് പിടി കൂടിയത്. മണ്ണാര്‍ക്കാട് എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എസ്.ബി. ആദര്‍ശ്, റെയ്ഞ്ച് ഇന്‍സ്‌പെക്ടര്‍ വി.എ. വിനോജ്, എക്‌സൈസ് ഉദ്യോഗസ്ഥരായ സല്‍മാന്‍ റസാലി, എ.സജീവ്, എം.രങ്കന്‍, പി.അലിഅസ്‌കര്‍, ഡ്രൈവര്‍മാരായ ജയപ്രകാശ്, അനീഷ് എന്നിവരടങ്ങുന്ന സംഘമാണ് മദ്യം പിടികൂടിയത്.