മണ്ണാര്‍ക്കാട് :ദേശീയ വിരവിമുക്ത ദിനാചരണത്തിന്റെ ഭാഗമായി നാളെ അങ്കണവാടി, സ്‌കൂളുകള്‍ മുഖേന ഒന്ന് മുതല്‍ 19 വയസ് വരെ പ്രായമുള്ളവര്‍ക്ക് സൗജന്യ ആല്‍ബന്‍ ഡസോള്‍ വിര ഗുളിക നല്‍കും. പാലക്കാട് ജില്ലയില്‍ 7,04,053 പേര്‍ക്കാണ് മരുന്ന് നല്‍കു ന്നത്. ഒന്ന് മുതല്‍ രണ്ട് വയസ് വരെ 200 മില്ലിഗ്രാം ഗുളികയും(അര ഗുളിക) രണ്ട് മുതല്‍ 19 വരെ 400 മില്ലിഗ്രാം(ഒരു ഗുളിക) ഗുളികയും നല്‍കും. നാളെ ഗുളിക കഴിക്കാന്‍ കഴി യാത്തവര്‍ക്ക് 15 ന് മോപ് അപ് റൗണ്ടിലൂടെ മരുന്ന് നല്‍കും. വിരവിമുക്ത ദിനാചരണ ത്തിന്റെ ജില്ലാതല ഉദ്ഘാടനം പാലക്കാട് ഗവ പി.എം.ജി.എച്ച്.എസ്.എസില്‍ ഉച്ചക്ക് രണ്ടിന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍ നിര്‍വഹിക്കും.

ഗുളിക കഴിക്കേണ്ടത് ഇങ്ങനെ

ചെറിയ കുട്ടികള്‍ക്ക് തിളപ്പിച്ചാറിയ വെള്ളത്തില്‍ ഗുളിക അലിയിച്ചാണ് കൊടുക്കേണ്ട ത്. മുതിര്‍ന്ന കുട്ടികള്‍ക്ക് ഉച്ചഭക്ഷണത്തിന് ശേഷം ചവച്ചരച്ച് കഴിക്കാം. ഗുളിക കഴിച്ച ശേഷം തിളപ്പിച്ചാറിയ വെള്ളം കുടിക്കണം. അസുഖമുള്ള കുട്ടികള്‍ കഴിക്കേണ്ടതില്ല. ശരീരത്തില്‍ വിരകളുടെ തോത് കൂടുതലുള്ള കുട്ടികളില്‍ അപൂര്‍വമായി വയറുവേദന, ഛര്‍ദ്ദി, ചൊറിച്ചില്‍, ശരീരത്തില്‍ തടിപ്പുകള്‍ തുടങ്ങിയ ലക്ഷണങ്ങള്‍ ഉണ്ടായേക്കാം. ഈ സാഹചര്യത്തില്‍ അടുത്തുള്ള ആരോഗ്യ കേന്ദ്രത്തിലെത്തി ഡോക്ടറെ കാണണം.

വിരബാധ

എല്ലാപ്രായക്കാരെയും ബാധിക്കാമെങ്കിലും സാധാരണയായി കുട്ടികളെയാണ് വിര ബാധിക്കുന്നത്. മണ്ണില്‍ കളിക്കുന്നതും ചെരുപ്പ് ഉപയോഗിക്കാതിരിക്കുന്നതും വിരബാ ധയ്ക്ക് സാധ്യത കൂട്ടുന്നു. വളര്‍ച്ചയ്ക്കും വികാസത്തിനുമാവശ്യമായ ഭക്ഷണത്തിലെ പോഷകഘടകങ്ങള്‍ വിരകള്‍ വലിച്ചെടുക്കുമ്പോള്‍ ശരീരത്തില്‍ പോഷകക്കുറവിന് കാരണമാകുന്നു. ഇത് വളര്‍ച്ചയെ ബാധിക്കുന്നു. കുടലുകളിലാണ് വിരകള്‍ സാധാരണ യായി കാണപ്പെടുന്നത്. ഉരുളന്‍വിര, കൊക്കപ്പുഴു, കൃമി, നാടവിര, ചാട്ടവിര എന്നിവയാ ണ് വിവിധതരം വിരകള്‍. കുട്ടികളില്‍ വിരകളുടെ തോത് കൂടുന്നത് കുടലിന്റെ പ്രവര്‍ ത്തനം തടസപ്പെടുന്നതിന് കാരണമാകുന്നു. ശരിയായ ചികിത്സ ലഭിച്ചില്ലെങ്കില്‍ സങ്കീര്‍ ണമാകാനും സാധ്യതയുണ്ട്. മലദ്വാരത്തിന് ചുറ്റുമുള്ള ചൊറിച്ചില്‍, മലത്തിലും ഛര്‍ദ്ദി ലിലും വിരകള്‍, വിളര്‍ച്ച, തളര്‍ച്ച, ഉത്സാഹക്കുറവ്, തൂക്കക്കുറവ്, മലബന്ധം, വയറുവേദ ന എന്നിവയാണ് പ്രധാനലക്ഷണങ്ങള്‍.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!