കുമരംപുത്തൂര്‍ :വിദ്യാര്‍ഥികളില്‍ സര്‍ഗബോധം വളര്‍ത്തുന്നതിനും സര്‍ഗപ്രതിഭകളെ കണ്ടെത്തുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും വേണ്ടി പയ്യനെടം ഗവ.എല്‍.പി സ്‌കൂ ളില്‍ ദ്വിദിനപഠന ക്യാംപ് സംഘടിപ്പിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രാജന്‍ ആമ്പാ ടത്ത് ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ പി. അജിത്ത് അധ്യക്ഷനായി. ഉപജില്ല വിദ്യാ ഭ്യാസ ഓഫീസര്‍ സി. അബൂബക്കര്‍, സാഹിത്യകാരന്‍ കെ.പി.എസ് പയ്യനെടം എന്നിവര്‍ മുഖ്യാതിഥികളായി. ‘വരയുടെ ചന്തം’ എന്ന പേരില്‍ നടന്ന ചിത്രരചന ക്യാംപിന് ചിത്ര കാരനും അധ്യാപകനുമായ സുധീര്‍, ‘കടലാസിന്റെ സൗന്ദര്യം’ എന്ന പേരില്‍ നടന്ന കരകൗശല നിര്‍മാണ ശില്പശാലക്ക് കലാകാരിയും മികച്ച ഫാഷന്‍ ഡിസൈനറു മായ ജിനുഷ സന്ദീപ്, ‘പാടി രസിക്കാം’ എന്ന പേരില്‍ നടന്ന നാടന്‍പാട്ട് ശില്പശാലക്ക് അനീഷ് കലാമണ്ഡലം, ‘പരീക്ഷിച്ചു പഠിക്കാം’ എന്ന പേരില്‍ നടന്ന ശാസ്ത്ര പരീക്ഷണ ക്യാംപി ന് സ്റ്റേറ്റ് റിസോഴ്‌സ് പേഴ്‌സണും പ്രധാനാധ്യാപകനുമായ എം.എന്‍ കൃഷ്ണകുമാര്‍ നേതൃ ത്വം നല്‍കി. പി.ടി.എ.പ്രസിഡന്റ് റാഫി മൈലംകോട്ടില്‍ സ്വാഗതവും അധ്യാപകന്‍ വി.പി ഹംസക്കുട്ടി നന്ദിയും പറഞ്ഞു.