അലനല്ലൂര്‍: നെന്‍മിനിപ്പുറത്ത് അയ്യപ്പന്‍കാവിലെ താലപ്പൊലി മഹോത്സവവുമായി ബ ന്ധപ്പെട്ട ഉത്സവഗാനം പുറത്തിറക്കി. യുവകവി മധുഅലനല്ലൂരിന്റെ നേതൃത്വത്തില്‍ തയ്യാറാക്കിയ ഉത്സവഗാനം ആഘോഷ കമ്മിറ്റി പ്രസിഡന്റ് കെ.ശങ്കരനാരായണന്‍, സെ ക്രട്ടറി ബാബു മൈക്രോടെക്, സംഗീതജ്ഞരായ ചുണ്ടയില്‍ ഗോപിനാഥ മേനോന്‍, വിശ്വനാഥ മേനോന്‍ എന്നിവര്‍ ചേര്‍ന്ന് പ്രകാശനം ചെയ്തു. തുടര്‍ന്ന് ഗാനത്തിന്റെ ദൃശ്യാ വിഷ്‌കാരവും പ്രദര്‍ശിപ്പിച്ചു. താലപ്പൊലി ആഘോഷത്തില്‍ പങ്കുചേരുന്ന ദേശവേലക ളെയെല്ലാം ഉള്‍ക്കൊള്ളിച്ചാണ് വരവായി അലനല്ലൂര്‍ പൂരമെന്ന പേരില്‍ ഗാനം തയ്യാറാ ക്കിയിട്ടുള്ളത്. യുവകവി മധു അലനല്ലൂര്‍ ആണ് രചനയും സംവിധാനവും. ആദി ക്രിയേ ഷന്‍സിന്റെ ബാനറില്‍ കെ.സുരേഷ്‌കുമാര്‍, വിപിന്‍ദാസ് പാലക്കാഴി എന്നിവര്‍ ചേര്‍ ന്നാണ് നിര്‍മിച്ചിരിക്കുന്നത്. അലനല്ലൂര്‍ സ്വദേശികളായ സുരേന്ദ്രന്‍ പല്ലവി, ഷിബിന്‍ ശങ്കര്‍, കെ.പി.ആവണി, കെ.പി.ചന്ദന, എം.ആദിശ്രീ എന്നിവരാണ് ഗാനം ആലപിച്ചിരി ക്കുന്നത്. ഉത്സവഗാനം കാണാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യുക. https://youtu.be/yHq3IMii0fY

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!