മണ്ണാര്‍ക്കാട് : പൊതുജനങ്ങളുടെ ആരോഗ്യ സംരക്ഷണത്തിന് കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കുന്നതിന് നഗരസഭയുടെ കീഴില്‍ രണ്ട് ജനകീയ ആരോഗ്യ കേന്ദ്രങ്ങള്‍ പ്രവര്‍ത്ത നമാരംഭിക്കുന്നതായി നഗരസഭാ ചെയര്‍മാന്‍ സി.മുഹമ്മദ് ബഷീര്‍ വാര്‍ത്താ സമ്മേളന ത്തില്‍ അറിയിച്ചു. ജനങ്ങള്‍ ഏറെ തിങ്ങിപാര്‍ക്കുന്ന മുക്കണ്ണം, നാരങ്ങാപറ്റ പ്രദേശത്താ ണ് ആരോഗ്യകേന്ദ്രങ്ങള്‍ തുടങ്ങുന്നത്. മുക്കണ്ണത്ത് ചെയര്‍മാന്‍ നല്‍കിയ കെട്ടിടത്തി ലും, നാരങ്ങാപറ്റയില്‍ വാടക കെട്ടിടത്തിലുമാണ് കേന്ദ്രം പ്രവര്‍ത്തിക്കുക. ഡോക്ടര്‍, സ്റ്റാഫ് നഴ്‌സ്, ഫാര്‍മസിസ്റ്റ് ഉള്‍പ്പടെ അഞ്ചു പേരുടെ സേവനവും മരുന്നും ഉണ്ടാകും. സാന്ത്വനപരിചരണം, അമ്മമാരുടേയും കുട്ടികളുടെയും ആരോഗ്യ സംരക്ഷണം, ജീവി ത ശൈലി രോഗങ്ങള്‍ക്കുള്ള ചികിത്സ സേവനങ്ങളെല്ലാം ആരോഗ്യകേന്ദ്രത്തില്‍ ലഭ്യ മാകും. ദേശീയ ആരോഗ്യ ദൗത്യവുമായി സഹകരിച്ച് കേന്ദ്രവിഷ്‌കൃത പദ്ധതിയായ അമൃതിലുള്‍പ്പെടുത്തിയാണ് പദ്ധതി നടപ്പിലാക്കുന്നത്. തിങ്കളാഴ്ച വൈകിട്ട് നാലിന് മുക്കണ്ണത്തെ ആരോഗ്യ കേന്ദ്രവും ശനിയാഴ്ച വൈകിട്ട് അഞ്ചിന് നാരങ്ങാപറ്റ ആരോഗ്യ കേന്ദ്രവും എന്‍.ഷംസുദ്ദീന്‍ എം.എല്‍എ. ഉദ്ഘാടനം ചെയ്യും. നഗരസഭാ ചെയര്‍മാന്‍ അധ്യക്ഷനാകും.വൈസ് ചെയര്‍പേഴ്‌സണ്‍, നഗരസഭാ കൗണ്‍സിലര്‍മാര്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. വാര്‍ത്താ സമ്മേളനത്തി ല്‍ വൈസ് ചെയര്‍പേഴ്‌സണ്‍ കെ.പ്രസീത, സ്ഥിരം സമിതി അധ്യക്ഷരായ ഷെഫീക്ക് റഹ്മാന്‍, കെ.ബാലകൃഷ്ണന്‍, ഹംസ കുറുവണ്ണ തുടങ്ങിയവര്‍ പങ്കെടുത്തു.