മണ്ണാര്‍ക്കാട് : നവംബര്‍ 6,7 തിയതികളിലായി തച്ചമ്പാറ ദേശബന്ധു ഹയര്‍ സെക്കന്‍ഡ റി സ്‌കൂളില്‍ വെച്ച് നടക്കുന്ന മണ്ണാര്‍ക്കാട് ഉപജില്ല ശാസ്ത്രമേളയുടെ ലോഗോ പ്രകാശ നം ഉപജില്ല വിദ്യാഭ്യാസ ഓഫീസര്‍ സി.അബൂബക്കര്‍ പ്രധാന അധ്യാപിക എ.വി ബ്രൈ റ്റിക്ക് നല്‍കി നിര്‍വഹിച്ചു.മുണ്ടേക്കരാട് ജി.എല്‍.പി സ്‌കൂളിലെ അധ്യാപകന്‍ മന്‍സൂര്‍ മാസ്റ്ററാണ് ലോഗോ ഡിസൈന്‍ ചെയ്തത്.സെന്റ് ഡൊമെനിക് സ്‌കൂള്‍ പ്രധാന അധ്യാപി ക സി. കെ.ഒ.ജെസ്സി, എച്ച്.എം ഫോറം കണ്‍വീനര്‍ രവിശങ്കര്‍, പബ്ലിസിറ്റി കണ്‍വീനര്‍ അസ്ലം കിളിരാനി, എസ്.ആര്‍.ഹബീബുള്ള, സിദ്ധീഖ് പാറക്കോട്, ജയരാജന്‍ മാസ്റ്റര്‍, നൗഷാദ് ബാബു, രാജേഷ് മാസ്റ്റര്‍, മണികണ്ഠന്‍ മാസ്റ്റര്‍ എന്നിവര്‍ പങ്കെടുത്തു.
