മണ്ണാര്‍ക്കാട് : നഗരമധ്യത്തിലെ പ്രമുഖ ഗൃഹോപകരണ വില്‍പ്പനശാലയില്‍ തീപിടി ത്തം. നൂറിലധികം റഫ്രിജറേറ്ററുകളും എ.സി, വാഷിങ് മെഷീന്‍, ഗ്രൈന്‍ഡര്‍, ഫാനുക ള്‍, പാത്രങ്ങള്‍ എന്നിവ അഗ്നിക്കിരയായി. മണ്ണാര്‍ക്കാട്, കോങ്ങാട് അഗ്നിരക്ഷാസേന മൂന്ന് യൂനിറ്റ് വാഹനങ്ങള്‍ എത്തിച്ച് രണ്ട് മണിക്കൂറോളം പ്രയത്‌നിച്ചാണ് തീ നിയന്ത്രണ വിധേയമാക്കിയത്. മണ്ണാര്‍ക്കാട് സ്വദേശി ഷാജി മുല്ലപ്പള്ളിയുടെ ഉടമസ്ഥതയില്‍ ദേശീ യപാതയോരത്ത് പ്രവര്‍ത്തിക്കുന്ന മുല്ലാസ് ഹോം അപ്ലയന്‍സിലാണ് തീപിടിത്തമുണ്ടാ യത്. ഇന്ന് രാവിലെ 7.50നാണ് സംഭവം.
മൂന്ന് നില കെട്ടിടത്തിന്റെ ഏറ്റവും താഴെയുള്ള ഭാഗത്ത് ഒരു വശത്തെ ഷട്ടറിന് സമീപ ത്തായാണ് തീ ആദ്യം ശ്രദ്ധയില്‍പെട്ടത്. പുകയും കരിഞ്ഞ മണവും പുറത്തേക്ക് വന്നത് നാട്ടുകാരുടെ ശ്രദ്ധയില്‍പെടുകയായിരുന്നു. ഉടന്‍ വിവരം പൊലിസിലും അഗ്നിരക്ഷാ സേനയിലും അറിയിച്ചു. ഇതിനിടെ കെട്ടിടത്തിന് പുറത്ത് ഷട്ടറിന് അടുത്തായി ഇറക്കി വച്ചിരുന്ന റഫ്രിജറേറ്ററുകള്‍, മറ്റ് ഇലക്ട്രിക്കല്‍ ഉപകരണങ്ങളിലേക്കും നിയന്ത്രണാതീ തമായ വിധത്തില്‍ തീപടര്‍ന്നു. വശങ്ങളിലെ ഗ്ലാസുകള്‍ പൊട്ടിതകര്‍ന്നു. മുകള്‍ നിലയി ലേക്കും തീയെത്തി. സ്റ്റേഷന്‍ ഓഫിസര്‍ സുല്‍ഫീസ് ഇബ്രാഹിമിന്റെ നേതൃത്വത്തില്‍ എത്തിയ അഗ്നിരക്ഷാ സേനയ്ക്ക് കെട്ടിടത്തിലെ തീയും പുകയും രക്ഷാപ്രവര്‍ത്തന ത്തെ ആദ്യം ദുഷ്‌കരമാക്കി. പിന്നീട് മുന്‍വശത്തെ ഷട്ടര്‍ പൊളിച്ച് കൃത്രിമശ്വസന സ ഹായ ഉപകരണങ്ങള്‍ ധരിച്ച് അകത്ത് കയറി തീയണക്കുകയായിരുന്നു. ഇതിനാല്‍ മുക ള്‍ നിലയിലേക്ക് തീപടര്‍ന്നത് ഒഴിവാക്കാനായി. ഒമ്പതേ കാലോടെയാണ് തീ പൂര്‍ണമാ യും അണച്ചത്.
അഗ്‌നിരക്ഷാസേനയുടെ സമയോചിതമായ ഇടപെടലില്‍ നാശനഷ്ടത്തിന്റെതോത് കുറക്കാനും സമീപത്തെ കെട്ടിടങ്ങളിലേക്ക് തീ പടരാതിരിക്കാനും സഹായിച്ചു. നാലാ യിരത്തി അഞ്ഞൂറ് ലിറ്ററോളം വെള്ളം തീകെടുത്തുന്നതിന് സേനക്ക് വേണ്ടി വന്നു. തു ടര്‍ന്ന് സേനാംഗങ്ങളും നാട്ടുകാരും ആപ്താമിത്ര അംഗങ്ങളും ചേര്‍ന്ന് അഗ്നിക്കിരയായ സാധനങ്ങള്‍ പുറത്തെത്തിച്ചു. തീപിടിത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ലെന്ന് അഗ്നിരക്ഷാസേന അറിയിച്ചു. ഏകദേശം രണ്ട് കോടി രൂപയുടെ നഷ്ടം സംഭവിച്ചതായി മുല്ലാസ് ഹോം അപ്ലയന്‍സ് മാനേജര്‍ കലേഷ് പറഞ്ഞു.
മണ്ണാര്‍ക്കാട് അഗ്നിരക്ഷാ നിലയത്തിലെ സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യു ഓഫിസര്‍ (ഗ്രേഡ് ) കെ.മണികണ്ഠന്‍, സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യു ഓഫിസര്‍ ടി.ജയരാജന്‍, എസ്.അനി, ഫയര്‍ ആന്‍ഡ് റെസ്‌ക്യു ഓഫിസര്‍മാരായ പി.കെ.രഞ്ജിത്ത്, എം.എസ്. ഷബീര്‍, ഒ.എസ്.സുഭാഷ്, എം.മഹേഷ്, ജി.അജീഷ്, കോങ്ങാട് അഗ്നിരക്ഷാ നിലയത്തി ലെ ഗ്രേഡ് സ്റ്റേഷന്‍ ഓഫിസര്‍ സി.മനോജ്, ഫയര്‍ ആന്‍ഡ് റെസ്‌ക്യു ഓഫിസര്‍മാരായ എം.ആര്‍.രാജീവ്, എസ്.ബൈജു, കെ.ഐ.ഷെരീഫ്, ഹോം ഗാര്‍ഡ് കെ.ജി.സുനില്‍ എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായി. വി.കെ.ശ്രീകണ്ഠന്‍ എം.പി, എന്‍. ഷംസുദ്ദീന്‍ എം.എല്‍.എ, നഗരസഭാ ചെയര്‍മാന്‍ സി.മുഹമ്മദ് ബഷീര്‍, കൗണ്‍സിലര്‍ ഷഫീഖ് റഹ്മാന്‍ എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചു.
