കോട്ടോപ്പാടം: കോട്ടാനി റിസര്‍വ് വനത്തിലെ കമ്പിപ്പാറ വനഭാഗത്ത് ചരിഞ്ഞ നിലയി ല്‍ കണ്ടെത്തിയ കാട്ടാനയുടെ ജഡം പോസ്റ്റ്മാര്‍ട്ടത്തിന് ശേഷം വനത്തില്‍ സംസ്‌കരി ച്ചു. മരണത്തില്‍ അസ്വാഭാവികത ഇല്ലെന്നും പ്രസാവനന്തരം ഗര്‍ഭപാത്രത്തിലുണ്ടായ അണുബാധയാണ് മരണത്തിലേക്ക് നയിച്ചതെന്നാണ് പോസ്റ്റ്മാര്‍ട്ടത്തിലെ പ്രാഥമിക നിഗമനം. സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. വിഷാംശമുണ്ടോയെന്ന് കണ്ടെത്തുന്നതിനായി പരിശോധനക്ക് അയക്കും. ആനയ്ക്ക് 15 വയസ് പ്രായം മതിക്കും. ജഡത്തിന് 48 മണിക്കൂ ര്‍ പഴക്കം കണക്കാക്കുന്നു. രണ്ടാഴ്ച മുമ്പ് ആനയുടെ പ്രസവം നടന്നിരുന്നു. ഇതിന് ശേഷ മാണ് ഗര്‍ഭപാത്രത്തില്‍ അണുബാധയുണ്ടായത്. വ്രണമാവുകയും പഴുപ്പ് പുറത്തേക്ക് വ രികയും ചെയ്തിരുന്നു. രോഗത്താല്‍ അവശയായ കാട്ടാനയ്ക്ക് വീഴുകയും ചെയ്തിരുന്നു. ഇതിന്റെ ക്ഷതം ശരീരത്തിലുണ്ട്. എന്നാല്‍ മറ്റ് അസ്വാഭാവികമായ പരിക്കുകളൊന്നു മില്ലെന്നും അണുബാധ ആന്തരികാവയങ്ങളെ ബാധിച്ചിരുന്നതായും ജഡം പോസ്റ്റുമാര്‍ ട്ടം നടത്തിയ ഫോറസ്റ്റ് വെറ്ററിനറി സര്‍ജന്‍ ഡോ.ഡേവിഡ് എബ്രഹാം പറഞ്ഞു. പിടിയാ ന പ്രസവിച്ച ആനക്കുട്ടി മറ്റ് കാട്ടാനക്കൂട്ടത്തോടൊപ്പമുണ്ടാകുമെന്നാണ് കരുതുന്നത്. ഇ ന്ന് രാവിലെ പത്ത് മണിയോടെ ഫോറസ്റ്റ് വെറ്ററിനറി സര്‍ജന്‍ ഡോ.ഡേവിഡ് എബ്രഹാം, തിരുവിഴാംകുന്ന് കന്നുകാലി ഗവേഷണ കേന്ദ്രം അസി.പ്രഫ.ഡോ പ്രമോദ് എന്നിവരുടെ നേതൃത്വത്തിലാണ് പോസ്റ്റുമാര്‍ട്ടം നടത്തിയത്. മണ്ണാര്‍ക്കാട് ഡി.എഫ്.ഒ യു.ആഷിക്ക് അലി, ഫോറസ്റ്റ് റെയ്ഞ്ച് ഓഫിസര്‍ എന്‍.സുബൈര്‍, ഫ്‌ളൈയിംഗ് സ്‌ക്വാഡ് റെയ്ഞ്ച് ഓഫിസര്‍ ശ്രീകുമാര്‍, തിരുവിഴാംകുന്ന് ഡെപ്യുട്ടി റെയ്ഞ്ച് ഫോറസ്റ്റ് ഓഫിസര്‍ കെ. സുനില്‍കുമാര്‍, കോട്ടോപ്പാടം ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ നൂറുല്‍സലാം, റഷീദ, മുന്‍ പഞ്ചായത്ത് പ്രസിഡന്റ് ഇല്യാസ് താളിയില്‍ തുടങ്ങിയവര്‍ സ്ഥലത്തെത്തിയിരു ന്നു.