മണ്ണാര്‍ക്കാട് : വിദ്യാഭ്യാസമാണ് ഏറ്റവും വലിയ നിക്ഷേപമെന്നും അതാണ് സാമൂഹിക-സാമ്പത്തിക മേഖലയില്‍ വലിയ മാറ്റം സൃഷ്ടിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് വി. ഡി.സതീശന്‍. മണ്ണാര്‍ക്കാട് നിയോജകമണ്ഡലത്തിലെ വിദ്യാഭ്യാസ ശാക്തീകരണ പ്രവ ര്‍ത്തനങ്ങള്‍ക്ക് കരുത്ത് പകരുന്നതിനായി എന്‍.ഷംസുദ്ദീന്‍ എം.എല്‍.എ. നടപ്പാക്കി വ രുന്ന ഫ്ലെയിം കര്‍മ്മപദ്ധതിയുടെ ഭാഗമായി സംഘടിപ്പിച്ച എഡ്യു കോണ്‍ക്ലേവ് ഉദ്ഘാ ടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിജ്ഞാനവിസ്ഫോടനത്തിന്റെയും വെല്ലുവിളിക ളുടെയും ഈ കാലത്ത് ഇഷ്ടപ്പെട്ട വിഷയം തിരഞ്ഞെടുത്ത് മികച്ച കേന്ദ്രങ്ങളില്‍തന്നെ പഠിക്കണം. സ്വപ്നം കാണുക മാത്രമല്ല, അത് യാഥാര്‍ഥ്യമാക്കാന്‍ കഠിനാധ്വാനം ചെയ്യ ണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മണ്ണാര്‍ക്കാട് അല്‍ഫായിദ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന പരിപാടിയില്‍ എന്‍. ഷംസുദ്ദീന്‍ എം.എല്‍.എ. അധ്യക്ഷനായി. ചന്ദ്രയാന്‍ ദൗത്യത്തില്‍ പങ്കാളികളായ മണ്ണാ ര്‍ക്കാട് സ്വദേശികളായ അഭിലാഷ്,ഷബീബ് അലി എന്നിവര്‍ക്കുള്ള ആദരവ് അഭിലാ ഷിന്റെ മാതാവ് ഉമയും ഷബീബ് അലിയുടെ പിതാവ് സിദ്ദിക്കും ഏറ്റുവാങ്ങി. നിയോ ജകമണ്ഡലം പരിധിയിലെ എന്‍.എം.എം.എസ്., യു.എസ്.എസ്., എല്‍.എസ്.എസ്. സ്‌കോ ളര്‍ഷിപ്പ് വിജയികള്‍, വിവിധ പ്രവേശന പരീക്ഷകളിലെ റാങ്ക് ജേതാക്കള്‍, കൂടാതെ, എസ്.എസ്.എല്‍.സി., പ്ലസ് ടു പരീക്ഷകളില്‍ നൂറ് ശതമാനം വിജയം കൈവരിച്ച വിദ്യാ ലയങ്ങള്‍ക്കുള്ള അവാര്‍ഡുകളും വിതരണം ചെയ്തു. മോട്ടിവേഷണല്‍ സ്പീക്കര്‍മാരായ ജോസഫ് അന്നംകുട്ടി ജോസ്,മന്‍സൂറലി കാപ്പുങ്ങല്‍ എന്നിവര്‍ വിദ്യാര്‍ഥികളുമായി സംവദിച്ചു.
മണ്ണാര്‍ക്കാട് നഗരസഭാ ചെയര്‍മാന്‍ സി.മുഹമ്മദ് ബഷീര്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസി ഡന്റ് വി.പ്രീത,ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ജയരാജന്‍ നാമത്ത്,എ.ഇ.ഒ സി. അബൂബ ക്കര്‍,എ.തങ്കപ്പന്‍,സി.ചന്ദ്രന്‍,ടി.എ.സിദ്ദീഖ്,കെ.പി.എസ്. പയ്യനെടം,ബഷീര്‍ തെക്കന്‍, സജ്‌ന സത്താര്‍, ഗഫൂര്‍കോല്‍ക്കളത്തില്‍, എം.മെഹര്‍ബാന്‍, യു.ടി.രാമകൃഷ്ണന്‍, റഷീദ് ആലായന്‍, എ.കെ.അബ്ദുല്‍ അസീസ്, സംഘാടകസമിതി ചെയര്‍മാന്‍ ഹമീദ് കൊമ്പ ത്ത്, കണ്‍വീനര്‍ ഡോ.ടി.സൈനുല്‍ ആബിദ് പങ്കെടുത്തു. പദ്ധതിയുടെ രണ്ടാംഘട്ട പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റി കോമണ്‍ എന്‍ട്രന്‍സ് ടെസ്റ്റ് (സി.യു.ഇ.ടി) ഓറിയന്റേഷന്‍,നാഷണല്‍ മീന്‍സ് കം മെറിറ്റ് സ്‌കോളര്‍ഷിപ്പ് പരിശീല നം,യു.എസ്.എസ് ഓറിയന്റേഷന്‍ ക്ലാസ്,മാതൃകാ പരീക്ഷ, യൂത്ത് എംപവര്‍മെന്റ് പ്രോഗ്രാം തുടങ്ങിയവയും പത്താം ക്ലാസ് പരീക്ഷയില്‍ മണ്ഡലത്തിലെ മുഴുവന്‍ വിദ്യാ ലയങ്ങളിലും നൂറ് ശതമാനം കൈവരിക്കുന്നതിനുള്ള ഗൈഡന്‍സ് കോച്ചിങ്ങും നല്‍കു മെന്ന് ഭാരവാഹികള്‍ അറിയിച്ചു.