പാലക്കാട് : വീട്ടിലെ കിടപ്പുമുറിയില്‍ ചാര്‍ജ് ചെയ്യാന്‍ വച്ച മൊബൈല്‍ ഫോണ്‍ പൊട്ടി ത്തെറിച്ച് മുറി കത്തി.യുവാവ് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. തിങ്കളാഴ്ച രാത്രി ഏഴുമണി യോടെ പൊല്‍പ്പുള്ളി വേര്‍കോലി ബി.ഷാജുവിന്റെ (40) വീട്ടിലാണ് അപടകമുണ്ടായത്. ദിവസങ്ങള്‍ക്ക് മുമ്പ് സുഹൃത്ത് വാങ്ങിയ മൊബൈല്‍ ഫോണ്‍ ഷാജുവിന് ഉപയോഗി ക്കാന്‍ നല്‍കിയിരുന്നു. ഒരു തവണ മുഴുവനായി ചാര്‍ജ് ചെയ്ത ഫോണ്‍ രണ്ടാം തവണ ചാര്‍ജ് ചെയ്യാന്‍ വച്ചപ്പോഴാണ് അപകടമുണ്ടായത്. ഷാജു പനിയായി കിടപ്പിലായിരുന്നു. മകന്‍ ഫോണ്‍ ചാര്‍ജ് ചെയ്യാന്‍ മുറിയിലെത്തിയ ശബ്ദം കേട്ട് ഉണര്‍ന്ന ഷാജു മകനു പിന്നാലെ വാതിലടച്ച് പുറത്ത് പോയി. അല്‍പസമയത്തിന് ശേഷം പൊട്ടിത്തെറിയുടെ ശബ്ദം കേട്ടുവാതില്‍ തുറന്നു നോക്കിയപ്പോഴാണ് മുറിയിലാകെ തീപടര്‍ന്നത് കണ്ടത്. ഇലക്ട്രീഷ്യനായ ഷാജു ഉടന്‍തന്നെ വൈദ്യുതി കണക്ഷന്‍ വിഛേദിച്ചു. തുടര്‍ന്ന് മോ ട്ടോര്‍ ഉപയോഗിച്ചു വെള്ളം പമ്പ് ചെയ്തു തീയണയ്ക്കുകയായിരുന്നു. പൊട്ടിത്തെറിച്ച ഫോണ്‍ കിടക്കയിലേക്ക് വീണതോടെയാണു തീപടര്‍ന്നത്. കിടക്ക, കട്ടില്‍, ഹോം തി യേറ്റര്‍, അലമാര, ടി.വി, പഴ്‌സിലുണ്ടായിരുന്ന പാന്‍കാര്‍ഡ്, ലൈസന്‍സ്, 5500 രൂപ എന്നി വ കത്തിനശിച്ചതായി ഷാജു പറഞ്ഞു. അപകടസമയത്തു ഭാര്യയും രണ്ട് മക്കളുമുള്‍പ്പ ടെ പുറത്തായിരുന്നതിനാല്‍ ആര്‍ക്കും പരിക്കില്ല. തീയണയ്ക്കുന്നതിനിടെ ഷാജുവി ന്റെ മുതുകില്‍ പൊള്ളലേറ്റിട്ടുണ്ട്. രണ്ട് ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായതായി ഷാജു പറഞ്ഞു. പരാതി നല്‍കിയതിനെ തുടര്‍ന്ന് ചിറ്റൂര്‍ പൊലിസെത്തി പരിശോധന നടത്തി.

news copied from malayala manorama,

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!