മണ്ണാര്‍ക്കാട് : ഇന്ത്യ ആരുടേയും കുത്തകയല്ലെന്നും ഇന്ത്യയില്‍ ജനാധിപത്യം യഥാര്‍ത്ഥ രീതിയില്‍ പുലര്‍ന്നു കാണുകയെന്നതാണ് ഇനിയുള്ള ഏറ്റവും വലിയ ആഗ്രഹമെന്നും സാഹിത്യകാരന്‍ പി.സുരേന്ദ്രന്‍. മണ്ണാര്‍ക്കാട് എം.ഇ.എസ് കല്ലടി കോളജ് വിദ്യാര്‍ഥി യൂ നിയന്റെ മാഗസിന്‍ ‘ഒച്ചണ്ടാക്ക് ‘ പ്രകാശനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.ഇന്ത്യയുടെ ജനാധിപത്യമൂല്യങ്ങള്‍ തിരിച്ചു പിടിക്കാന്‍ വിദ്യാര്‍ഥി സമൂഹം പോരാട്ടം നടത്തണം. നിപയുടെ പേരില്‍ ഭരണാധികാരികള്‍ പുകമറ സൃഷ്ടിച്ച് താല്‍ ക്കാലിക ലാഭം കൊയ്യുന്നത് വലിയ അപകടവും നമ്മുടെ സമ്പദ്ഘടനയെ തകര്‍ക്കുന്ന തുമാണ്. നിപയുടെ ഉറവിടമായി കേരളത്തെ ലോകം വിലയിരുത്തുന്ന സാഹചര്യം സൃഷ്ടിച്ചാല്‍ നാം അതിന് വലിയ വില നല്‍കേണ്ടിവരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കോളജ് പ്രിന്‍സിപ്പല്‍ ഡോ.സി.രാജേഷ് അധ്യക്ഷനായി. കാലിക്കറ്റ് സര്‍വകലാശാല സെ നറ്റ് മെമ്പര്‍ അമീന്‍ റാഷിദ്, കുമരംപുത്തൂര്‍ ഗ്രാമ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് ഹുസൈന്‍ കോളശ്ശേരി, കോളജ് വൈസ് പ്രിന്‍സിപ്പല്‍ ഡോ.ടി.കെ.ജലീല്‍, സ്റ്റുഡന്റ്‌സ് യൂനിയന്‍ ചെയര്‍മാന്‍ ഫസല്‍ പൂക്കോയ തങ്ങള്‍, സ്റ്റുഡന്റ്‌സ് എഡിറ്റര്‍ പി.ടി.വാജിദലി, പ്രൊഫ.പി.എം.സലാഹുദ്ദീന്‍, ഡോ.ടി.സൈനുല്‍ ആബിദ്, എന്‍. മുഹമ്മദ് ഷമീര്‍, സി. എച്ച് ഹാഷിം എന്നിവര്‍ സംസാരിച്ചു. സ്റ്റാഫ് എഡിറ്റര്‍ പ്രൊഫ.എ.എം.ശിഹാബ് സ്വാഗ തവും യു.യു.സി.മുഹമ്മദ് ദില്‍ഷാദ് നന്ദിയും പറഞ്ഞു.