മണ്ണാര്‍ക്കാട്: പട്ടികവര്‍ഗ്ഗ വകുപ്പ് സെന്റര്‍ ഫോര്‍ മാനേജ്മെന്റ് ഡെവലപ്‌മെന്റിന്റെ നേതൃത്വത്തില്‍ ഗോത്രജനതക്കുള്ള ‘സഹ്യകിരണ്‍’ പരമ്പരാഗത തൊഴില്‍ ശാക്തീകര ണ പദ്ധതിയിലുള്‍പ്പെടുത്തി വനത്തില്‍ നിന്നും തേന്‍ ശേഖരണത്തിനുള്ള പരിശീലനം തുടങ്ങി. പുതൂര്‍ പഞ്ചായത്തില്‍ ആനവായ്, തടിക്കുണ്ട്, മുരുഗള, കിണറ്റുകര, മേലെ-താഴെ തൊടുക്കി, ഗലസി എന്നിവിടങ്ങളില്‍ താമസിക്കുന്ന പട്ടികവര്‍ഗ്ഗ വിഭാഗക്കാരായ തിരഞ്ഞെടുത്ത 60 ഗുണഭോക്താക്കള്‍ക്കുള്ള പരിശീലനം ആനവായ് ഊരില്‍ ആരംഭി ച്ചു. ആദ്യഘട്ടത്തില്‍ തേന്‍ ശേഖരിക്കുന്നതിനുള്ള സുരക്ഷാ സംവിധാനങ്ങളെ കുറി ച്ചും ശേഖരിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ശാസ്ത്രീയ സംവിധാനങ്ങളെ കുറിച്ചും പ്രതിപാദി ച്ചു. തുടര്‍ന്ന് തേന്‍ ശേഖരിക്കുന്ന ഘട്ടത്തിലെ സുരക്ഷാ സംവിധാനങ്ങളും അതിനാ വശ്യമായ ഉപകരണങ്ങളും നല്‍കി. തുടര്‍പ്രവര്‍ത്തനത്തിനായി സഹ്യകിരണ്‍-എസ്.ടി സ്വാശ്രയ സംഘം ആനവായ് എന്ന പേരില്‍ സംഘം രൂപീകരിച്ച് സംഘത്തിന്റെ രജിസ്ട്രേഷന്‍ നടപടികള്‍ പൂര്‍ത്തീകരിച്ചു. പദ്ധതിയുടെ രണ്ടാം ഘട്ടത്തില്‍ തേനിന്റെ ശാസ്ത്രീയമായ സംസ്‌കരണത്തെ ക്കുറിച്ചുള്ള പരിശീലനവും കൂടുതല്‍ മെച്ചപ്പെട്ട വില ലഭിക്കുന്നതിന് ആവശ്യമായ ഉപകരണങ്ങളും നല്‍കും. മൂന്നാം ഘട്ടത്തില്‍ ഇവയു ടെ വിപണനത്തിനും ബ്രാന്‍ഡിങ്ങിനും ആവശ്യമായ പരിശീലനവും സാങ്കേതിക സ ഹായവും പദ്ധതിയുടെ ഭാഗമായി നല്‍കും.പ്രോജക്ട് ഓഫീസര്‍ എസ്.ജെ നന്ദകുമാര്‍, സഹ്യകിരണ്‍ സംഘം പ്രസിഡന്റ് സോമന്‍ ആനവായ്, സെക്രട്ടറി പണലി, ട്രഷറര്‍ രാജേന്ദ്രന്‍, ട്രെയിനര്‍ വൈശാഖ് എന്നിവര്‍ പങ്കെടുത്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!