മണ്ണാര്‍ക്കാട്: കുളപ്പാടം പുലരി ക്ലബ് ആന്‍ഡ് ലൈബ്രറിയും കുണ്ട്‌ലക്കാട് സൗപര്‍ണിക കൂട്ടായ്മയും മദര്‍കെയര്‍ ഹോസ്പിറ്റലും സംയുക്തമായി സൗജന്യ ന്യൂറോളജി മെഡിക്കല്‍ ക്യാംപ് സംഘടിപ്പിക്കുന്നു. ഈ മാസം 24ന് രാവിലെ ഒമ്പത് മണി മുതല്‍ വൈകിട്ട് അഞ്ച് മണി വരെ മണ്ണാര്‍ക്കാട് മദര്‍ കെയര്‍ ഹോസ്പിറ്റലില്‍ വെച്ചാണ് ക്യാംപ് നടക്കുക. ഇന്ത്യയിലും വിദേശത്തും 23 വര്‍ഷത്തെ പ്രവര്‍ത്തി പരിചയമുള്ള പ്രമുഖ ന്യൂറോളജിസ്റ്റ് ഡോ.വിനോദ് തമ്പി നാരായണന്‍ ക്യാംപിന് നേതൃത്വം നല്‍കും. ഡയബറ്റിക് ന്യൂറോപ്പ തി, തലവേദന, അപസ്മാരം, പക്ഷാഘാതം, വിറയല്‍, ഓര്‍മ്മക്കുറവ്, കൈകാല്‍ തരിപ്പ്, നടുവേദന, കഴുത്തുവേദന, തലകറക്കം, ബാലന്‍സ് കുറവ്, കുട്ടികളിലെ പഠന ചലന മസ്തിഷ്‌ക രോഗങ്ങള്‍ എന്നിവയില്‍ ഏതെങ്കിലും രോഗലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ ക്യാം പില്‍ പങ്കെടുത്ത് ചികിത്സ തേടാം. രജിസ്‌ട്രേഷനും ഡോക്ടര്‍ കണ്‍സള്‍ട്ടേഷനും സൗജ ന്യമാണ്. ബുക്കിംഗിന് 04924 22 77 00 എന്ന നമ്പറില്‍ ബന്ധപ്പെടുക.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!