മണ്ണാര്‍ക്കാട് : മോട്ടോര്‍ വാഹനവകുപ്പ് മണ്ണാര്‍ക്കാട് സബ് റീജ്യണല്‍ ഓഫിസില്‍ ജോ യിന്റ് ആര്‍.ടി.ഒയുടെയും അസി.മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍മാരുടേയും തസ്തി കകള്‍ ഒഴിഞ്ഞ് കിടക്കുന്നു. അരക്കൊല്ലത്തോളമായി ഈ തസ്തികയില്‍ ആളില്ലാത്ത തിനാല്‍ ജനങ്ങള്‍ക്ക് സേവനങ്ങള്‍ നല്‍കാന്‍ നിലവിലുള്ള ഉദ്യോഗസ്ഥര്‍ പെടാപാടു പെടുകയാണ്. അട്ടപ്പാടി, മണ്ണാര്‍ക്കാട് താലൂക്കിലെ ജനങ്ങള്‍ വാഹനസംബന്ധമായ ആവശ്യങ്ങള്‍ക്കായി ബന്ധപ്പെടുന്ന ഓഫിസിലാണ് മേലധികാരി ഉള്‍പ്പടെയുള്ള ഉദ്യോഗസ്ഥരുടെ ഒഴിവുകള്‍ നികത്തപ്പെടാതെ കിടക്കുന്നത്.
ഏഴ് മാസം മുമ്പാണ് ജോയിന്റ് ആര്‍.ടി.ഒ വിരമിച്ചത്. ഇതോടെ ഈ തസ്തികയില്‍ ഒഴി വുവന്നു. ഹയര്‍ ഡിപ്പാര്‍ട്ട്മെന്റ് പ്രമോഷന്‍ കമ്മിറ്റി യോഗം ചേര്‍ന്ന് മോട്ടോര്‍ വെഹി ക്കിള്‍ ഇന്‍സ്പെക്ടര്‍മാര്‍ക്ക് സ്ഥാനം കയറ്റി നല്‍കിയാണ് ജോയിന്റ് ആര്‍.ടി.ഒ തസ്തിക യിലേക്ക് നിയമനം നടത്തേണ്ടത്. ഈ കമ്മിറ്റി യോഗം ചേരാന്‍ വൈകുന്നതാണ് ജോ യിന്റ് ആര്‍.ടി.ഒ തസ്തികയില്‍ ആളെത്താത്തതിന് കാരണമായി അറിയുന്നത്. അഞ്ച് മാസത്തോളമായി രണ്ട് അസി.മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍മാരുടെ തസ്തികയി ലും ആളില്ല. നിലവില്‍ ഒരു മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ക്ക് ജോയിന്റ് ആര്‍.ടി .ഒയുടെ അധികചുമതല നല്‍കിയാണ് ഓഫിസ് പ്രവര്‍ത്തനം മുന്നോട്ട് കൊണ്ട് പോ കുന്നത്.
ഓഫിസിന് കീഴില്‍ നാല്‍പ്പതോളം ഡ്രൈവിംഗ് സ്‌കൂളുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. മണ്ണാര്‍ക്കാട് മേഖലയില്‍ തെങ്കരയിലും, അട്ടപ്പാടിയില്‍ ഗവ.ഐ.ടി.ഐ മൈതാന ത്തുമാണ് ഡ്രൈവിംഗ് ടെസ്റ്റുകള്‍ നടത്താറുള്ളത്. പ്രതിമാസം അറുനൂറോളം വാഹന പരിശോധന നടത്താറുണ്ട്. ആയിരത്തിലധികം പുതിയ ഡ്രൈവിംഗ് ലൈസന്‍സ് വിതരണം ചെയ്യുന്നു. ഇതിന് പുറമെ പുതിയ ആര്‍.സി ബുക്കുകളുടെ വിതരണം ഉള്‍പ്പടെ വാഹനസംബന്ധമായ ആവശ്യങ്ങള്‍ നിരവധിയാണ്. എന്നാല്‍ ഉദ്യോഗസ്ഥ രുടെ കുറവുകാരണം നിലവിലുള്ള രണ്ട് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍മാര്‍ക്കും മറ്റ് ജീവനക്കാര്‍ക്കും ജോലി ഭാരം ഇരട്ടിയായി. കെട്ടിക്കിടക്കുന്ന ഫയലുകള്‍ തീര്‍പ്പാ ക്കാന്‍ സമയം നോക്കാതെ ജോലി ചെയ്യേണ്ടി വരുന്നു. ഓഫിസില്‍ നിന്നും വീട്ടിലെ ത്തിയാലും ഓണ്‍ലൈന്‍ വഴി ജോലി ചെയ്യേണ്ട അവസ്ഥയുമുണ്ടെന്നും പറയപ്പെടുന്നു.