മണ്ണാര്‍ക്കാട്: ചുരുങ്ങിയ കാലം കൊണ്ട് പാലക്കാടിന്റെ ധനകാര്യ ഭൂപടത്തില്‍ വ്യക്ത മായ സ്ഥാനം നേടിയെടുത്ത അര്‍ബണ്‍ ഗ്രാമീണ്‍ സൊസൈറ്റി ഗോള്‍ഡ് ലോണിന്റെ കോര്‍പ്പറേറ്റ് ഓഫിസ് മണ്ണാര്‍ക്കാട് പള്ളിപ്പടി കസാമിയ കോംപ്ലക്‌സില്‍ പ്രവര്‍ത്തനം തുടങ്ങി. തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ ഉദ്ഘാടനം ചെയ്തു. സ്‌ട്രോങ് റൂം ഉദ്ഘാടനം എന്‍.ഷംസുദ്ദീന്‍ എം.എല്‍.എ നിര്‍വ്വഹിച്ചു.യു.ജി.എസ് ഗ്രൂപ്പ് മാനേജിംങ് ഡയറക്ടര്‍ അജിത്ത് പാലാട്ട് അധ്യക്ഷനായി. ഉദ്ഘാടനം പ്രമാണിച്ച് നിക്ഷേപം നടത്തു ന്നവര്‍ക്ക് ഒരു വര്‍ഷത്തെ പലിശ മുന്‍കൂറായി നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു.
ക്വാളിറ്റി കൗണ്‍സില്‍ ഓഫ് ഇന്ത്യ ബോര്‍ഡ് മെമ്പറും അഡൈ്വസറി ബോര്‍ഡ് മൈനോരിറ്റി കമ്മിഷന്‍ അംഗവുമായ വര്‍ഗീസ് കുര്യന്‍, സാഹിത്യകാരന്‍ കെ.പി.എസ് പയ്യനെടം, കര്‍മ്മശ്രേഷ്ഠ അവാര്‍ഡ് ജേതാവ് അച്യുതന്‍ പനച്ചിക്കുത്ത് എന്നിവരെ മന്ത്രി ആദരിച്ചു. 2022-23 സാമ്പത്തിക വര്‍ഷത്തില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ച ജീവനക്കാ രെ എം.എല്‍.എ മൊമെന്റോ നല്‍കി ആദരിച്ചു. നഗരസഭയിലെ വാര്‍ഡുകളില്‍ നിന്നും തിരഞ്ഞെടുത്തവര്‍ക്കുള്ള പെന്‍ഷനും ഭക്ഷ്യധാന്യകിറ്റും ഓണക്കോടിയും വിതരണം ചെയ്തു.മണ്ണാര്‍ക്കാട് നഗരസഭാ ചെയര്‍മാന്‍ സി.മുഹമ്മദ് ബഷീര്‍, വൈസ് ചെയര്‍പേഴ്‌സ ണ്‍ കെ.പ്രസീദ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.പ്രീത, വൈസ് പ്രസിഡന്റ് ബഷീര്‍ തെക്കന്‍, സംവിധായകന്‍ വിജീഷ് മണി തുടങ്ങി രാഷ്ട്രീയ, സംസ്‌കാരിക, വ്യാപാരി നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
യു.ജി.സെ് ചെര്‍പ്പുളശ്ശേരി ബ്രാഞ്ച് മാനേജര്‍ എന്‍.പി.അഫ്‌സല്‍ സ്വാഗതവും പി.ആര്‍.ഒ. കെ.ശ്യാംകുമാര്‍ നന്ദിയും പറഞ്ഞു. ഉദ്ഘാടനത്തോടനുബന്ധിച്ച് കല്ലൂര്‍ ഉണ്ണികൃഷ്ണന്‍ മാരാരുടെ പ്രമാണത്തില്‍ 35 ഓളം വാദ്യകലാകാരന്‍മാര്‍ അണിനിരന്ന പഞ്ചാരിമേളം മണ്ണാര്‍ക്കാടിന് ആസ്വാദ്യകരമായ നാദവിരുന്നായി.