കാഞ്ഞിരപ്പുഴ: ഡാം ഉദ്യാനത്തിലെത്തുന്ന കുരുന്നുകള്‍ക്ക് ആര്‍ത്തുലസ്സിക്കാന്‍ മൂന്ന് സോര്‍ബിങ് ബോളുകളും പത്ത് പെഡല്‍കാറുകളുമെത്തി. സംസ്ഥാനത്തെ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ അപൂര്‍വ്വമായ സോര്‍ബിങ് ബോളുകള്‍ കാഞ്ഞിരപ്പുഴ ഉദ്യാന ത്തിലെയും പ്രധാന ആകര്‍ഷണമാണ്. നേരത്തെയുണ്ടായിരുന്ന സോര്‍ബിങ് ബോളു കള്‍ മൂന്ന് മാസങ്ങള്‍ക്ക് മുമ്പ് നശിച്ചതിനെ തുടര്‍ന്നാണ് ഡല്‍ഹിയില്‍ നിന്നും പുതി യവ വാങ്ങിയത്.
പ്രത്യേകം വെള്ളം കെട്ടി നിര്‍ത്തിയ ടാങ്കിലാണ് സോര്‍ബിങ് ബോളുകള്‍ ഒരുക്കിയി ട്ടുള്ളത്. 70 കിലോ ഭാരം വരെ താങ്ങാന്‍ ഇവയ്ക്ക് ശേഷിയുണ്ട്. 20 വയസുവരെ പ്രായ മുള്ളവര്‍ക്ക് ബോളിനുള്ളില്‍ കയറി വെള്ളത്തിനുമുകളിലൂടെ സഞ്ചരിക്കാമെന്ന് ഉദ്യാ നം അധികൃതര്‍ പറയുന്നു. കുരുന്നുകളുടെ മറ്റൊരു വിനോദ ഉപകരണമായ പെഡല്‍ കാറുകള്‍ ബെംഗളൂരുവില്‍ നിന്നാണ് എത്തിച്ചത്. നേരത്തെ 10 പെഡല്‍ കാറുകളുണ്ടാ യിരുന്നു. എട്ടെണ്ണം തകരാറിലായി. രണ്ടെണ്ണം മാത്രമാണ് ഉപയോഗയോഗ്യമായിരുന്നത്. പെഡല്‍കാറുകളുടെ അപര്യാപ്തത ഉദ്യാനത്തിലെത്തുന്ന കുട്ടികളെ നിരാശരാക്കിയിരു ന്നു. ഇതേ തുടര്‍ന്നാണ് പുതിയ പെഡല്‍ കാറുകള്‍ വാങ്ങിയത്.
മുതിര്‍ന്നവര്‍ക്ക് വിശ്രമിക്കാന്‍ പുതിയ ആറ് ഊഞ്ഞാലുകളും ഉദ്യാനത്തിന്റെ പലയിട ങ്ങളിലായി സ്ഥാപിച്ചിട്ടുണ്ട്. കളി ഉപകരണങ്ങള്‍ വര്‍ധിച്ചതോടെ ഉദ്യാനം കൂടുതല്‍ ആ കര്‍ഷകമായിട്ടുണ്ട്. അതേ സമയം കുട്ടികളുടെ പാര്‍ക്കിലെ പല കളിയുപകരണങ്ങള്‍ ക്ക് ചുറ്റുമുള്ള മണല്‍ ബെഡ് കാര്യക്ഷമമല്ലെന്ന ആക്ഷേപവുമുണ്ട്. കഴിഞ്ഞ വര്‍ഷമാ ണ് കുട്ടികളുടെ പാര്‍ക്ക് നവീകരിച്ചത്.