അലനല്ലൂര്‍: മണ്ണില്ലാതെ വെള്ളത്തെ മാത്രം ആശ്രയിച്ചുള്ള ഹൈഡ്രോണിക്‌സ് കൃഷി രീതിയ്ക്ക് തുടക്കമിട്ട് എടത്തനാട്ടുകര ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എന്‍.എസ്. എസ് യൂണിറ്റ്. വളരെ കുറഞ്ഞ സ്ഥലത്ത് കൂടുതല്‍ വിളവുണ്ടാക്കാം എന്നതാണ് ഈ കൃ ഷിരീതിയുടെ മറ്റൊരു പ്രത്യേകത. പുതിന, പൊന്നാങ്കണ്ണി ചീര, പാലക് ചീര, കേല്‍, ലെ റ്റുസ്, ബാസില്‍, മല്ലി ചപ്പ്, തക്കാളി എന്നിവയാണ് കൃഷി ചെയ്യുന്നത്.
സ്‌കൂളിന് കൃഷി ചെയ്യുന്നതിനായി ദാറുസ്സലാം മദ്‌റസ നല്‍കിയ ഒരേക്കറോളം സ്ഥല ത്ത് കുറച്ചു വര്‍ഷങ്ങളായി എന്‍.എസ്.എസ് വളണ്ടിയര്‍മാരുടെ നേതൃത്വത്തില്‍ വ്യത്യ സ്തങ്ങളായ കൃഷി ചെയ്ത് വരുന്നുണ്ട്. പരമ്പരാഗതമായ കൃഷിരീതിയില്‍ നിന്നും വ്യത്യ സ്തമായി ആധുനിക കൃഷിരീതികള്‍ പരീക്ഷിക്കുന്നതിന്റെ ഭാഗമായാണ് ഈ പുതിയ ഉദ്യമം. ഒമ്പത് വര്‍ഷത്തോളമായി ഈ മേഖലയില്‍ വിവിധ പരീക്ഷണങ്ങള്‍ നടത്തി വരുന്ന തിരുവനന്തപുരം സ്വദേശിയായ സന്തോഷ്‌കുമാറാണ് സാങ്കേതിക സഹായം നല്‍കുന്നത്. പാഠപുസ്തകത്തിലൂടെ കേട്ടുപരിചയം മാത്രമുള്ള കൃഷിരീതിയെ കുറിച്ച് പ്രായോഗികമായ അറിവ് വിദ്യാര്‍ഥികളിലേക്ക് എത്തിക്കുകയും ലക്ഷ്യമുണ്ട്.
അലനല്ലൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സജ്‌ന സത്താര്‍ ഉദ്ഘാടനം ചെയ്തു. ഗ്രാമ പ ഞ്ചായത്ത് അംഗം അക്ബറലി പാറോക്കോട്ട്, പ്രിന്‍സിപ്പല്‍ എസ്.പ്രതിഭ, പ്രധാന അ ധ്യാപകന്‍ പി.റഹ്മത്ത്, എന്‍.എസ്.എസ് മണ്ണാര്‍ക്കാട് ക്ലസ്റ്റര്‍ കണ്‍വീനര്‍ പി.എ.സി മെമ്പര്‍ കെ.എച്ച്.ഫഹദ്, വളണ്ടിയര്‍ ലീഡര്‍മാരായിട്ടുള്ള പി.ഹരികൃഷ്ണ, കീര്‍ത്തന, അല്‍ത്താഫ് റസ്സല്‍ എന്നിവര്‍ സംസാരിച്ചു.