1900 കുട്ടികള്‍ ആധാര്‍ എന്റോള്‍ ചെയ്തു
മണ്ണാര്‍ക്കാട്: പാലക്കാട് ജില്ലയില്‍ അഞ്ച് വയസ് വരെയുളള കുട്ടികളുടെ ആധാര്‍ എന്റോള്‍മെന്റ് പുരോഗമിക്കുന്നു. ജൂലൈ പകുതി മുതല്‍ ഇതുവരെ 1900 കുട്ടികളുടെ ആധാര്‍ എന്റോള്‍മെന്റ് പൂര്‍ത്തിയായി. ഇതോടോപ്പം അഞ്ചിനും 15 മധ്യേ പ്രായമുള്ള 1200 കുട്ടികളുടെയും 20000ത്തോളം മുതിര്‍ന്നവരുടെയും ആധാര്‍ പുതുക്കലും ഇതുവരെ നടന്നു. ആധാര്‍ പുതുക്കലിനായി ജൂലൈ മുതല്‍ ഇതുവരെ വിവിധയിടങ്ങളിലായി 75 ക്യാമ്പുകള്‍ നടന്നു. സെപ്റ്റംബര്‍ 14 വരെ സൗജന്യമായി http://myaadhaar.uidai.gov.in പോര്‍ ട്ടല്‍ വഴിയും 50 രൂപ നിരക്കില്‍ അടുത്തുള്ള അക്ഷയ/ആധാര്‍ കേന്ദ്രങ്ങള്‍ വഴിയും ആ ധാര്‍ പുതുക്കാം. ഫോട്ടോ അപ്ലോഡ് ചെയ്യുന്നതിനും ബയോമെട്രിക് അപ്‌ഡേഷനും 100 രൂപയാണ് നിരക്ക്. ആധാര്‍ പുതുക്കുന്നതിന് അസല്‍ തിരിച്ചറിയല്‍ രേഖയും (പി.ഒ.ഐ-പ്രൂഫ് ഓഫ് ഐഡന്റിറ്റി) മേല്‍വിലാസം തെളിയിക്കുന്ന യഥാര്‍ത്ഥ രേഖയും (പി.ഒ.എ-പ്രൂഫ് ഓഫ് അഡ്രസ്) കൊണ്ടുപോകുക.