മണ്ണാര്‍ക്കാട്: രണ്ട് മാസക്കാലത്തോളം പച്ചക്കറി വിപണിയില്‍ താരമായി നിന്ന തക്കാളി ഇപ്പോള്‍ വിലയുടെ കാര്യത്തില്‍ തലതാഴ്ത്തി തുടങ്ങി. നൂറ്റിയെണ്‍പത് രൂപയിലേക്ക് വരെ കുതിച്ച തക്കാളി വില അറുപതിലേക്കും അമ്പതിലേക്കും കൂപ്പുകുത്തി. ഉത്പാദന സംസ്ഥാനങ്ങളായ തമിഴ്നാട്ടിലും കര്‍ണാകയിലും തക്കാളിയുടെ ലഭ്യത വര്‍ധിച്ചതോടെ യാണ് വിപണിയില്‍ വില കുറഞ്ഞത്. ഇതിനൊപ്പം വിലയില്‍ മുന്നില്‍ നിന്ന ഇഞ്ചി യ്ക്കും ചെറിയ ഉള്ളിയ്ക്കും വില കുറഞ്ഞിട്ടുണ്ട്. 250 രൂപ വരെയെത്തിയ പഴയ ഇഞ്ചി വില 160ലേക്ക് താഴ്ന്നിട്ടുണ്ട്. 180 രൂപ വരെയുണ്ടായിരുന്ന ചെറിയ ഉള്ളിയ്ക്ക് മണ്ണാര്‍ ക്കാട് മാര്‍ക്കറ്റില്‍ കിലോയ്ക്ക് 60 രൂപ നിരക്കിലാണ് ചില്ലറ വില്‍പ്പന. അതേ സമയം വലിയ ഉള്ളിയ്ക്ക് വിലകയറി തുടങ്ങിയിട്ടുണ്ട്. കിലോയ്ക്ക് 20 രൂപയായിരുന്ന വലിയ ഉള്ളിയ്ക്ക ഇന്നലെ മണ്ണാര്‍ക്കാട് മാര്‍ക്കറ്റില്‍ 29 രൂപയായിരുന്നു മൊത്തവില. മറ്റ് പലപ ച്ചക്കറികള്‍ക്കും വില കുറഞ്ഞത് സാധാരണക്കാര്‍ക്ക് ആശ്വാസം പകരുന്നുണ്ട്. ഓണ ക്കാലമാകുമ്പോഴേയ്ക്കും സാധാരണക്കാരന് താങ്ങാവുന്ന നിലയിലേക്ക് പച്ചക്കറി വിലയെത്തുമെന്നാണ് മണ്ണാര്‍ക്കാട് നഗരത്തിലെ പച്ചക്കറി വ്യാപാരിയായ ജെ.കെ.ആര്‍ വെജിറ്റബിള്‍സ് ഉടമ ജെ.കാജാഹുസൈന്‍ പറയുന്നത്. ഓണം ലക്ഷ്യമാക്കി നാടിന്റെ പലഭാഗങ്ങളില്‍ നടത്തിയ പച്ചക്കറി കൃഷിയില്‍ വിളവെടുപ്പും ആരംഭിച്ചിട്ടുണ്ട്.