കോട്ടോപ്പാടം: ആഗോളതലത്തില്‍ അനുദിനം മാറിവരുന്ന പഠനരീതികളേയും തൊഴി ല്‍ സംസ്‌കാരത്തെയും കുറിച്ച് അവബോധം നല്‍കുന്നതിനായി ഗ്രാജ്വേറ്റ്‌സ് മീറ്റും വി ദ്യാഭ്യാസ സമ്മേളവും സംഘടിപ്പിക്കാന്‍ ഗൈഡന്‍സ് ആന്‍ഡ് അസിസ്റ്റന്‍സ് ടീം ഫോര്‍ എംപവറിങ് സൊസൈറ്റി യോഗം തീരുമാനിച്ചു. ആഗസ്റ്റ് 20ന് കോട്ടോപ്പാടം കെ.എ.എച്ച്. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടക്കുന്ന പരിപാടി എന്‍.ഷംസുദ്ദീന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. ഡോ.മുസ്തഫ പാലക്കല്‍ മോട്ടിവേഷന്‍ ക്ലാസിന് നേതൃത്വം നല്‍കും. കോട്ടോപ്പാടം പഞ്ചായത്ത് പരിധിയില്‍ നിന്നും വിവിധ വിഷയങ്ങളില്‍ ഈ വര്‍ഷം ബിരുദം നേടിയവര്‍,മികച്ച സംരംഭകനെന്ന നിലയില്‍ യു.എ.ഇ ഗോള്‍ഡന്‍ വിസ ലഭിച്ച കെ.സി. മുഹമ്മദ് റിയാസുദ്ദീന്‍,ഭൗതിക ശാസ്ത്രത്തില്‍ പി.എച്ച്.ഡി നേടിയ സി.കെ. സലീം അലി, നീറ്റ് റാങ്ക് ജേതാവ് സി.ടി.മുഹമ്മദ് അയൂബ്,ഗേറ്റ്‌സ് കോച്ചിങ് ക്ലാസ് റൂം പി.എസ്.സി കോച്ചിങ് മെഗാ ടെസ്റ്റ് വിജയികള്‍ എന്നിവരെ ആദരിക്കും.സാമൂഹ്യ സാം സ്‌കാരിക രംഗത്തെ പ്രമുഖരും വിദ്യാഭ്യാസ പ്രവര്‍ത്തകരും പങ്കെടുക്കും. ആലോചനാ യോഗം ഗേറ്റ്‌സ് മുഖ്യ രക്ഷാധികാരി എ.അബൂബക്കര്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഹമീദ് കൊമ്പത്ത് അധ്യക്ഷനായി.സെക്രട്ടറി അസീസ് കോട്ടോപ്പാടം,കെ.ടി. അബ്ദുള്ള, എം.പി.സാദിഖ്,എം.മുഹമ്മദാലി മിഷ്‌കാത്തി, റഷീദ് കല്ലടി,സിദ്ദീഖ് പാറോക്കോട്, കെ. മൊയ്തുട്ടി,സലീം നാലകത്ത്, ഇ.റഷീദ്, എ.കെ.കുഞ്ഞയമു, എന്‍.ഒ.സലീം, കെ.എ. ഹുസ് നി മുബാറക്,കെ.ഫെമീഷ്,ഒ.മുഹമ്മദലി സംസാരിച്ചു.