കുമരംപുത്തൂര്‍: ജനാധിപത്യ രീതിയില്‍ തിരഞ്ഞെടുപ്പ് നടത്തി പയ്യനെടം ജി.എല്‍.പി. സ്‌കൂള്‍. വോട്ടിങ്് മെഷീന്‍ ഉപയോഗിച്ച് പഞ്ചായത്ത് തെരഞ്ഞെടുപ്പ് മാതൃകയാണ് പിന്തുടര്‍ന്നത്. തിരഞ്ഞെടുപ്പ് വിജ്ഞാപനം, നോമിനേഷന്‍, പ്രചരണം, മീറ്റ് ദ കാന്‍ഡി ഡേറ്റസ്, വോട്ടര്‍ പട്ടിക, വോട്ടേഴ്‌സ് ലിസ്റ്റ്, പോളിംഗ് ബൂത്ത്, പോളിങ് ഏജന്റുമാര്‍, പോളിംഗ് ഓഫീസര്‍മാര്‍, പ്രിസൈഡിങ് ഓഫിസര്‍, പൊലിസ് തുടങ്ങിയ മാതൃകകള്‍ പിന്തുടര്‍ന്നു. സ്‌കൂള്‍ ഐഡന്റിറ്റി കാര്‍ഡ് തിരിച്ചറിയല്‍ കാര്‍ഡായി ഉപയോഗിച്ചു. രണ്ട് ബൂത്തുകളിലായി വോട്ടെടുപ്പ് നടന്നു. 96% പോളിംഗ് നടന്നു. വോട്ടറുടെ വിരലില്‍ മഷി പുരട്ടിയതിന്ശേഷമാണ് വോട്ടിങ് രേഖപ്പെടുത്താനായി വിട്ടത്. തിരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ ഫാത്തിമ റിസ പ്രധാനമന്ത്രിയായി. മുഹമ്മദ് അഫ്നാന്‍ -ഉപ പ്രധാന മന്ത്രി, വേദകൃഷ്ണ-സ്പീക്കര്‍. മുഹമ്മദ് തന്‍സീല്‍, അനുരഞ്ജ്, പ്രിയ സഞ്ജയ്, മുഹമ്മദ് മുസ്തഫ ദിയാന്‍, ഫാത്തിമ തസ്മിയ എന്നിവര്‍ വിവിധ വകുപ്പ് മന്ത്രിമാരായി. സത്യപ്ര തിജ്ഞ ചടങ്ങ് പി.ടി.എ. പ്രസിഡന്റ് റാഫി മൈലംകോട്ടില്‍ ഉദ്ഘാടനം ചെയ്തു. പ്രധാ നാധ്യാപകന്‍ എം.എന്‍. കൃഷ്ണ കുമാര്‍ അധ്യക്ഷനായി. എസ്.എം.സി. ചെയര്‍മാന്‍ വി. സത്യന്‍, മദര്‍ പി.ടി.എ. പ്രസിഡന്റ് നുസൈബ, വൈസ് പ്രസിഡന്റ് മനോജ്, ഭാരവാ ഹികളായ ശശികുമാര്‍ പൂവ്വത്തിങ്കല്‍, ഷബീര്‍ ബാബു, അശ്വതി, രമ്യ, വിലാസിനി, ലേഖ, ജസീല, അധ്യാപകരായ പി. എ. കദീജ ബീവി, പി. ഡി. സരള ദേവി, വി. പി. ഹംസക്കുട്ടി, ലത, ശോഭ, നിഷ മോള്‍, കവിത, ഷാഹിറ, ബിന്ദു, പ്രീത, ഓമന, ജിതീഷ. തുടങ്ങിയവര്‍ സംസാരിച്ചു.