മണ്ണാര്‍ക്കാട്: മഴയോടൊപ്പം വീശിയടിച്ച ശക്തമായ കാറ്റില്‍ അലനല്ലൂര്‍ മേഖലയില്‍ മര ങ്ങള്‍ വീണ് നാശനഷ്ടം. ഗതാഗതം സ്തംഭിച്ചു. മണ്ണാര്‍ക്കാട് ടിപ്പുസുല്‍ത്താന്‍-കോങ്ങാട് റോഡിലെ മുക്കണ്ണത്തും മരം വൈദ്യുതിലൈനിന് മുകളിലേക്ക് പൊട്ടിവീണു. ഇന്ന് വൈകിട്ടുണ്ടായ കാറ്റിലും മഴയിലുമാണ് അലനല്ലൂര്‍ പഞ്ചായത്തില്‍ രണ്ടിടത്തായി മരങ്ങള്‍ കടപുഴകിയും പൊട്ടിയും വൈദ്യുതിലൈനിന് മുകളിലേക്ക് വീണത്. വെട്ട ത്തൂര്‍-പെരിന്തല്‍മണ്ണ റോഡില്‍ വാഴേങ്ങല്ലി അംഗന്‍വാടിക്ക് സമീപമാണ് സ്വകാര്യ വ്യക്തിയുടെ സ്ഥലത്തെ കൂറ്റന്‍ തേക്ക് മരം കടപുഴകി വീണത്. 33 കെ.വി. ലൈനിന് മുകളിലേക്കാണ് മരം വീണത്. മൂന്ന് വൈദ്യുതി തൂണുകളും തകര്‍ന്നു. ഈ റൂട്ടില്‍ ഗതാഗതവും തടസ്സപ്പെട്ടു. വൈദ്യുതിബന്ധവും വിച്ഛേദിക്കപ്പെട്ടു. വിവരമറിയിച്ച പ്രകാരം മണ്ണാര്‍ക്കാട് അഗ്‌നിരക്ഷാസേന സ്ഥലത്തെത്തി മരം മുറിച്ച് നീക്കിയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. വൈദ്യുതി തൂണുകള്‍ തകര്‍ന്നതിനാല്‍ വൈദ്യുതിബന്ധം പുനഃസ്ഥാപിക്കാനായിട്ടില്ല. ഉണ്ണിയാല്‍-മേലാറ്റൂര്‍ റൂട്ടില്‍ കള്ള്ഷാപ്പ് ജങ്ഷന് സമീപം വലിയ മരം വൈദ്യുതി ലൈനിന് മുകളിലേക്ക് പൊട്ടിവീണതും അഗ്‌നിരക്ഷാസേന മുറിച്ചുനീക്കി. ഈ റൂട്ടിലും ഗതാഗതം തടസ്സപ്പെട്ടിരുന്നു.ടിപ്പുസുല്‍ത്താന്‍ -കോങ്ങാട് റൂട്ടില്‍ മുക്കണ്ണത്ത് റോഡരികിലെ പുളിമരം വൈദ്യുതി ലൈനിന് മുകളിലേക്ക് പൊട്ടിവീഴുകയായിരുന്നു. ഒരുമണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. കെ.എസ്.ഇ.ബി. അധികൃതരെത്തി വൈദ്യുതിബന്ധം വിച്ഛേദിച്ചശേഷം അഗ്‌നിരക്ഷാസേന മരം മുറിച്ച് നീക്കി. സറ്റേഷന്‍ ഓഫീസര്‍ സുല്‍ഫീസ് ഇബ്രാഹിമിന്റെ നേതൃത്വത്തില്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍മാരായ അബ്ദുള്‍ ജലീല്‍, ഷബീര്‍, മഹേഷ്, ടിജോ, സന്ദീപ്, രാഗില്‍,വി സുരേഷ് കുമാര്‍, ഹോം ഗാര്‍ഡ് അനില്‍കുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് മരം മുറിച്ച് നീക്കിയത്.