മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായി കോണ്‍ഗ്രസ് അംഗം വി. പ്രീത തെരഞ്ഞെടുക്കപ്പെട്ടു. യു.ഡി.എഫ് മുന്നണി ധാരണ പ്രകാരം മുസ്ലിം ലീഗിലെ കെ.പി ബുഷ്‌റ രാജിവച്ച ഒഴിവിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. പ്രസിഡന്റ് സ്ഥാനം വനിതാസംവരണമാണ്.
യു.ഡി.എഫ് ധാരണ പ്രകാരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം ആദ്യ രണ്ടരവര്‍ ഷം മുസ്ലിം ലീഗിനും ശേഷിക്കുന്ന രണ്ടരവര്‍ഷം കോണ്‍ഗ്രസിനുമാണ്. 17 അംഗ ഭരണ സമിതിയില്‍ യു.ഡി.എഫ് -11, എല്‍.ഡി.എഫ് – അഞ്ച്, മറ്റൊരു അംഗം എന്നിങ്ങനെയാ ണ് നിലവിലെ കക്ഷിനില. ഇന്നലെ നടന്ന തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിലെ പത്ത് അംഗങ്ങളുടെ വോട്ട് പ്രീതക്ക് ലഭിച്ചു. ഒരംഗത്തിന്റെ വോട്ട് അസാധുവായി. പേരെഴു തി ഒപ്പിടാന്‍ മറന്നുപോയതിനാലാണ് ഈ അംഗത്തിന്റെ വോട്ട് അസാധുവായത്. എല്‍.ഡി.എഫ്.സ്ഥാനാര്‍ഥിയായി രമാസുകുമാരന്‍ മത്സരിച്ചു. ഇവര്‍ക്ക് അഞ്ച് വോട്ട് ലഭിച്ചു. മുന്‍ പ്രസിഡന്റ് സി.കെ. ഉമ്മുസല്‍മ യോഗത്തിലേക്ക് എത്തിയിരുന്നില്ല. മണ്ണാര്‍ക്കാട് ഡി.എഫ്.ഒ ആര്‍. ശിവപ്രസാദ് വരണാധികാരിയായിരുന്നു. തെരഞ്ഞെടുപ്പിന് ശേഷം ബ്ലോക്ക് പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ വി. പ്രീത സത്യപ്രതിജ്ഞചൊല്ലി അധികാരമേറ്റു.തുടര്‍ന്ന് നടന്ന അനുമോദന യോഗത്തില്‍ വൈസ് പ്രസിഡന്റ് മുഹമ്മദ് ചെറൂട്ടി അധ്യക്ഷത വഹിച്ചു. മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറിയേറ്റംഗം കളത്തില്‍ അബ്ദുല്ല, ജില്ല ജനറല്‍ സെക്രട്ടറി അഡ്വ.ടി.എ സിദ്ദീഖ്, വൈസ് പ്രസിഡന്റ് പൊന്‍പാറ കോയക്കുട്ടി, ഡി.സി.സി സെക്രട്ടറിമാരായ പി.അഹമ്മദ് അഷറഫ്, സി.അച്ചുതന്‍, മണ്ഡലം ലീഗ് പ്രസിഡന്റ് റഷീദ് ആലായന്‍, ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് അസീസ് ഭാമനാട്, നഗരസഭാ ചെയര്‍മാന്‍ സി. മുഹ മ്മദ് ബഷീര്‍, വൈസ് ചെയര്‍പേഴ്‌സണ്‍ പ്രസീത ടീച്ചര്‍, വി.വി ഷൗക്കത്തലി, ബ്ലോക്ക് പഞ്ചായത്ത് മുന്‍ പ്രസിഡന്റുമാരായ കെ.പി മൊയ്തു, റഫീഖ പാറോക്കോട്ടില്‍, യൂസഫ് പാലക്കല്‍, ഒ.പി ഷരീഫ്, ബിന്ദു രാധാകൃഷ്ണന്‍, കെ.പി ബുഷറ, ഗ്രാമപഞ്ചായത്ത് പ്രസി ഡന്റുമാരായ കെ.കെ ലക്ഷ്മിക്കുട്ടി, അക്കര ജസീന, ബ്ലോക്ക് പഞ്ചായത്ത് ജനപ്രതിനി ധികളായ മുസ്തഫ വറോടന്‍, ബഷീര്‍ തെക്കന്‍, ബിജി ടോമി, തങ്കം മഞ്ചാടിക്കല്‍, പി.വി കുര്യന്‍, പി.ഷാനവാസ്, കുഞ്ഞിമുഹമ്മദ് പടുവില്‍, രമസുകുമാരന്‍, ഓമന രാമചന്ദ്രന്‍, ആയിഷ ബാനു, മണികണ്ഠന്‍ വടശ്ശേരിപ്പുറം തുടങ്ങി ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ സംബന്ധിച്ചു.