മണ്ണാര്‍ക്കാട്: താലൂക്ക് ആശുപത്രിയില്‍ പ്രസവ ചികിത്സ കാര്യക്ഷമമാക്കുന്നതിനായി പുതുതായി ഒരു അനസ്തേഷ്യസ്റ്റിന്റെ സേവനം കൂടി ഉറപ്പുവരുത്താന്‍ ഹോസ്പിറ്റല്‍ മാനേജ്മെന്റ് കമ്മിറ്റി തീരുമാനിച്ചു. അനസ്തേഷ്യസ്റ്റു കൂടിയായ തെങ്കര പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ മെഡിക്കല്‍ ഓഫിസറെ താലൂക്ക് ആശുപത്രിയിലേക്ക് നിയമി ക്കാമെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഉറപ്പു നല്‍കിയതായി യോഗം ഉദ്ഘാടനം ചെയ്ത എന്‍.ഷംസുദ്ദീന്‍ എം.എല്‍.എ പറഞ്ഞു. ഒരാഴ്ചയ്ക്കുള്ളില്‍ ഇക്കാര്യത്തില്‍ നടപടിയുണ്ടാ കും. നിലവില്‍ ഗൈനക്കോളജി വിഭാഗത്തിലുള്ള രണ്ട് ഡോക്ടര്‍മാര്‍ പ്രസവമെടുക്കുന്ന തിലും ശുശ്രൂഷയിലും താല്‍പ്പര്യം കാണിക്കുന്നില്ലെന്നും പലകാരണങ്ങള്‍ പറഞ്ഞ് ഒഴി ഞ്ഞുമാറുന്നതായും ആക്ഷേപമുയരുന്ന സാഹചര്യത്തില്‍ ഇവരെ മാറ്റണമെന്ന ആവ ശ്യവും ശക്തമായിട്ടുണ്ട്. പരിചയസമ്പന്നതയുള്ള ഗൈനക്കോളജി ഡോക്ടര്‍മാരെ താലൂ ക്ക് ആശുപത്രിയിലേക്ക് നിയമിച്ച് നിലവിലുള്ളവരെ മാറ്റണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രിയെ കണ്ട് ആവശ്യപ്പെടുമെന്നും അടുത്ത മാസം നടക്കുന്ന നിയമസഭാ സമ്മേളന ത്തില്‍ വിഷയം അവതരിപ്പിക്കുമെന്നും എം.എല്‍.എ പറഞ്ഞു. ആശുപത്രിയില്‍ പേവി ഷ ബാധയ്ക്കുള്ള ആന്റീ റാബിസ് സിറം ലഭ്യമാക്കണമെന്നും സൂപ്രണ്ടിനെ നിയമിക്ക ണമെന്നും ആവശ്യമുയര്‍ന്നു. 18 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് മരുന്നുകള്‍ സൗജ ന്യമായി നല്‍കാന്‍ യോഗം നിര്‍ദേശിച്ചു. ഒ.പി ടിക്കറ്റ് നിരക്ക് 10 രൂപയാക്കാനും താല്‍ ക്കാലിക ജീവനക്കാരുടെ വേതനത്തില്‍ വര്‍ധന ഏര്‍പ്പെടുത്താനും തീരുമാനമായി. കെട്ടിടങ്ങളുടെ അറ്റകുറ്റപണിക്കായി 14 ലക്ഷം രൂപയും, മോര്‍ച്ചറി നവീകരണത്തിനാ യി 20 ലക്ഷം രൂപയും നഗരസഭ അനുവദിച്ചിട്ടുണ്ടെന്ന് യോഗാധ്യക്ഷനായ നഗരസഭാ ചെയര്‍മാന്‍ സി.മുഹമ്മദ് ബഷീര്‍ അറിയിച്ചു. ടെന്‍ഡര്‍ നടപടികളിലേക്ക് കടന്നിട്ടുണ്ട്. മാലിന്യ സംസ്‌കരണത്തിനായി തുമ്പൂര്‍മുഴി മോഡല്‍ മാലിന്യ സംസ്‌കരണ കേന്ദ്രം, ബയോഗ്യാസ് പ്ലാന്റ്, ബോട്ടില്‍ ബൂത്ത് എന്നിവ സ്ഥാപിക്കുമെന്നും ചെയര്‍മാന്‍ പറ ഞ്ഞു. താലൂക്ക് ആശുപത്രി ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ വൈസ് ചെയര്‍പേഴ്സണ്‍ കെ .പ്രസീത, ആശുപത്രി സൂപ്രണ്ട് ഇന്‍ചാര്‍ജ് ഡോ.സി.അമാനുള്ള, നഗരസഭാ കൗണ്‍സിലര്‍ മാര്‍, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.