തിരുവനന്തപുരം: സംസ്ഥാന അബ്കാരി നയം 2023ന് മന്ത്രിസഭായോഗം അംഗീകാരം നല്‍ കിയതായി എക്‌സൈസ് മന്ത്രി എം.ബി രാജേഷ്. വിമുക്തി, കള്ളുചെത്ത് മേഖല, വിദേ ശ മദ്യം എന്നിങ്ങനെ മൂന്നു മേഖലകളുമായി ബന്ധപ്പെട്ടാണു മദ്യനയമെന്നും മന്ത്രി വാ ര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞുപൊതുവിദ്യാഭ്യാസ വകുപ്പ്, ഉന്നത വിദ്യാഭ്യാസ വകുപ്പ്, കായികവകുപ്പ്, ആരോഗ്യ വകുപ്പ് തുടങ്ങി വിവിധ വകുപ്പുകളുടെ സഹകരണത്തോടെ യും ലൈബ്രറി കൗണ്‍സില്‍, റെസിഡന്റ്‌സ് അസോസിയേഷന്‍, സാംസ്‌കാരിക സംഘ ടനകള്‍ എന്നിവരെയും ഉള്‍പ്പെടുത്തി വിമുക്തിയുടെ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കുമെ ന്നു മന്ത്രി പറഞ്ഞു. അബ്കാരി നയത്തിന്റെ ഭാഗമായി പഞ്ചായത്തുകളെ ‘വിമുക്തി മാ തൃകാ പ്രവര്‍ത്തന പഞ്ചായത്ത്’ ആയി പ്രഖ്യാപിക്കുന്നതിനു നടപടി സ്വീകരിക്കും. മയ ക്കുമരുന്നിന്റെ ഉപയോഗം കുറയ്ക്കുന്നതിന് വിപുലമായ പഠനം നടത്താന്‍ സ്റ്റുഡന്റ്‌സ് പൊലിസിനെ എക്സൈസ് ഉദ്യോഗസ്ഥര്‍ക്കൊപ്പം നിയോഗിച്ചിട്ടുണ്ട്.ലഹരിയുടെ ഉറ വിടം, ഉപയോഗിക്കുന്ന ലഹരി പദാര്‍ഥങ്ങള്‍, കൗമാരക്കാരെ ആകര്‍ഷിക്കുന്നതിനുള്ള കാരണങ്ങള്‍ തുടങ്ങിയവ പഠനവിധേയമാക്കും. ലഹരിക്ക് അടിമപ്പെടുന്നവര്‍ക്ക് ചികി ത്സ നല്‍കുന്ന ഡി-അഡിക്ഷന്‍ കേന്ദ്രങ്ങളുടെ പ്രവര്‍ത്തനം ഊര്‍ജിതമാക്കുമെന്നും മന്ത്രി പറഞ്ഞു. കള്ളിനെ പ്രകൃതിജന്യവും പരമ്പരാഗതവുമായ തനത് ലഹരി പാനീയ മായി അവതരിപ്പിക്കുമെന്നു മന്ത്രി പറഞ്ഞു. കള്ളുഷാപ്പുകളുടെ മുഖഛായ മാറ്റി വിദേ ശ വിനോദ സഞ്ചാരികള്‍ ഉള്‍പ്പടെയുള്ളവര്‍ക്ക് കേരളത്തിന്റെ തനത് ഭക്ഷണവും ശുദ്ധമായ കള്ളും ലഭ്യമാകുന്ന സ്ഥാപനങ്ങളാക്കി മാറ്റും.
കേരളത്തില്‍ എല്ലാ പ്രദേശത്തും സ്ഥലങ്ങള്‍ കണ്ടെത്തി കള്ള് ഉല്‍പ്പാദനം പ്രോത്സാഹി പ്പിക്കും.കള്ള് ഉല്‍പാദനം പ്ലാന്റേഷന്‍ അടിസ്ഥാനത്തിലും പ്രോത്സാഹിപ്പിക്കും. തെ ങ്ങില്‍ നിന്ന് ലഭിക്കുന്ന കള്ളിന്റെ അളവ് ശാസ്ത്രീയമായി പുനഃക്രമീകരിക്കും. ‘കേര ളാ ടോഡി’ എന്ന പേരില്‍ കേരളത്തില്‍ ഉത്പാദിപ്പിക്കുന്ന കള്ള് ബ്രാന്‍ഡ് ചെയ്യും. മൂന്ന് സ്റ്റാര്‍ ക്ലാസിഫിക്കേഷനോ അതിന് മുകളിലോ ഉള്ള ഹോട്ടലുകള്‍ക്കും, വിനോദ സഞ്ചാ ര മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന റിസോര്‍ട്ടുകള്‍ക്കും അതാത് സ്ഥാപനങ്ങള്‍ക്കുള്ളി ലുള്ള വൃക്ഷം ചെത്തി കള്ള് ഉത്പാദിപ്പിച്ച്, അതിഥികള്‍ക്ക് നല്‍കുന്നതിന് അനുവാദം നല്‍കും. അതാത് ദിവസങ്ങളിലെ വില്‍പ്പനയ്ക്ക് ശേഷം അധികമുള്ള കള്ള് ഒഴുക്കി ക്കളയുന്നതിന് പകരം, അതില്‍ നിന്നു വിനാഗിരി പോലെയുള്ള മൂല്യ വര്‍ദ്ധിത വസ്തു ക്കള്‍ നിര്‍മ്മിക്കുന്നതിന് കുടുംബശ്രീയെ ചുമതലപ്പെടുത്തും.
വിദേശ മദ്യവും ബിയറും പരമാവധി സംസ്ഥാനത്തിനുള്ളില്‍ത്തന്നെ നിര്‍മ്മിക്കുന്നതി നു സംവിധാനം ഒരുക്കും. ഇന്ത്യന്‍ നിര്‍മിത വിദേശ മദ്യത്തിന്റെ കയറ്റുമതി പ്രോത്സാ ഹിപ്പിക്കുന്നതിന് നിലവിലുള്ള ചട്ടങ്ങളില്‍ ആവശ്യമായ ക്രമീകരണം വരുത്തും. മദ്യ ത്തിന്റെ കയറ്റുമതിയെ പ്രതികൂലമായി ബാധിക്കുന്ന ഉയര്‍ന്ന ബ്രാന്‍ഡ് രജിസ്ട്രേഷന്‍ ഫീസും എക്സ്പോര്‍ട്ട് ഫീസും കയറ്റുമതി പ്രോത്സാഹിപ്പിക്കുന്നതിനായി പുനക്രമീ കരിക്കും. സംസ്ഥാനത്ത് മദ്യ ഉല്‍പാദനത്തിന് ആവശ്യമായ എക്സ്ട്രാ ന്യൂട്രല്‍ ആല്‍ക്ക ഹോള്‍ കേരളത്തില്‍ത്തന്നെ ഉദ്പാദിപ്പിക്കുന്നതിന് പ്രോത്സാഹനം നല്‍കും.സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ട്രാവന്‍കൂര്‍ ഷുഗേഴ്സ് ആന്‍ഡ് കെമിക്കല്‍സിലെ മദ്യ ഉദ്പാദനം വര്‍ ധിപ്പിക്കുന്നതിനു നടപടി സ്വീകരിക്കും. പാലക്കാടുള്ള മലബാര്‍ ഡിസ്റ്റിലറിയിലെ മദ്യ ഉല്‍പാദനം ഈ വര്‍ഷം ആരംഭിക്കും.
സംസ്ഥാനത്ത് ലഭ്യമാകുന്ന പഴ വര്‍ഗങ്ങളില്‍ നിന്ന് വീര്യം കുറഞ്ഞ മദ്യം, വൈന്‍ എ ന്നിവ ഉദ്പാദിപ്പിച്ച് വിതരണം ചെയ്യുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും. ഇതിന് ആവ ശ്യമായ നിയമനിര്‍മ്മാണം നടത്തുന്നതാണ്. വിദേശ വിനോദ സഞ്ചാരികള്‍ കൂടുതലാ യി എത്തുന്ന സ്ഥലങ്ങളില്‍ പ്രവര്‍ത്തിക്കുന്ന റെസ്റ്ററന്റുകള്‍ക്ക് ടൂറിസം സീസണില്‍ മാത്രം ബിയര്‍, വൈന്‍ തുടങ്ങിയവ വില്‍പ്പന നടത്താന്‍ പ്രത്യേക ലൈസന്‍സ് അനുവ ദിക്കും.സംസ്ഥാനത്ത് നിലവില്‍ 559 വിദേശ മദ്യ ചില്ലറ വില്‍പ്പന ശാലകള്‍ക്കാണ് അനു മതിയുള്ളത്. എന്നാല്‍ 309 ഷോപ്പുകളാണ് തുറന്നു പ്രവര്‍ത്തിക്കുന്നത്. അവശേഷിപ്പി ക്കുന്നവ തുറന്നു പ്രവര്‍ത്തിക്കാനുള്ള നടപടി സ്വീകരിക്കും.ക്ലാസിഫിക്കേഷന്‍ പുതു ക്കി ലഭിക്കാത്ത ഹോട്ടലുകള്‍ക്ക് നിയമപരമായ തടസങ്ങളില്ലെങ്കില്‍ ക്ലാസിഫിക്കേ ഷന്‍ കമ്മിറ്റിയുടെ പരിശോധന നടത്തുന്നത് വരെ ബാര്‍ലൈസന്‍സ് പുതുക്കി നല്‍കും .ഐ.ടി പാര്‍ക്കുകളില്‍ വിദേശ മദ്യം വിതരണം ചെയ്യുന്നതിന് ചട്ടഭേദഗതി പുരോഗതി യിലാണ്. ഇതുപോലെ ഐടി സമാനമായ വ്യവസായ പാര്‍ക്കുകള്‍ക്കും നിശ്ചിത യോഗ്യ തയുള്ള സ്ഥലങ്ങളില്‍ മദ്യം വിളമ്പുന്നതിന് ലൈസന്‍സ് അനുവദിക്കുന്നതിന്, വ്യവ സായ വകുപ്പുമായി ആലോചിച്ച് ചട്ടം നിര്‍മ്മിക്കും.ബാര്‍ ലൈസന്‍സ് ഫീസ് 30,00,000ല്‍ നിന്ന് 35,00,000 രൂപയായി വര്‍ദ്ധിപ്പിക്കും. സീ-മെന്‍, മറൈന്‍ ഓഫീസേഴ്സ് എന്നിവര്‍ ക്കുള്ള ക്ലബ്ബുകളില്‍ മദ്യം വിളമ്പുന്നതിനുള്ള ലൈസന്‍സ് ഫീസ് 50,000ല്‍ നിന്ന് 2,00,000 രൂപയായി വര്‍ദ്ധിപ്പിക്കും. സംസ്ഥാന ബെവ്റിജസ് കോര്‍പറേഷന്‍ വഴി വില്‍ക്കുന്ന മദ്യക്കുപ്പികളില്‍ ക്യു ആര്‍ കോഡ് പതിക്കുന്ന നടപടികള്‍ ഈ വര്‍ഷം പൂര്‍ത്തിയാക്കി, മദ്യവിതരണത്തില്‍ സുതാര്യത ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.