കുമരംപുത്തൂര്‍ : ഗ്രാമ പഞ്ചായത്തില്‍ രണ്ട് സ്ഥിരം സമിതിയിലേക്ക് നടന്ന ചെയര്‍മാന്‍ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫ് പ്രതിനിധികള്‍ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. വി കസനകാര്യ സ്ഥിരം സമിതി ചെയര്‍മാനായി മുസ്ലിം ലീഗ് അംഗം സഹദ് അരിയൂരും ക്ഷേമ കാര്യ സ്ഥിരം സമിതി ചെയര്‍മാനായി കോണ്‍ഗ്രസ് അംഗം പി.എം നൗഫല്‍ തങ്ങളുമാണ് തിരഞ്ഞെടുക്കപ്പെട്ടത്.യു.ഡി.എഫ് ധാരണ പ്രകാരം ആദ്യ രണ്ടര വര്‍ഷം വികസന കാര്യ ചെയര്‍മാന്‍ കോണ്‍ഗ്രസിനും ക്ഷേമകാര്യ ചെയര്‍മാന്‍ മുസ്ലിം ലീഗി നും ആയിരുന്നു. യു.ഡി.എഫ് മുന്‍ തീരുമാന പ്രകാരം കാലാവധി പൂര്‍ത്തിയാക്കി യതിന് ശേഷം രാജി വെച്ചാണ് സ്ഥാനങ്ങള്‍ മാറിയത്. ഇന്ന് നടന്ന ഇരു സമിതി തിര ഞ്ഞെടുപ്പിലും എല്‍.ഡി.എഫ് അംഗങ്ങള്‍ മത്സരിക്കാതെ വിട്ടു നിന്നു. സഹകരണ സംഘം അസി. രജിസ്ട്രാര്‍ ആയിരുന്നു വരണാധികാരി.