മണ്ണാര്‍ക്കാട്: വിലക്കുറവിന്റെ മാസ്മരികതയ്‌ക്കൊപ്പം സൗകര്യപ്രദമായ ഷോപ്പിംഗി ന്റെ പുത്തന്‍ അനുഭവമൊരുക്കി റിലയന്‍സ് സ്മാര്‍ട്ട് ബസര്‍ മണ്ണാര്‍ക്കാട് പ്രവര്‍ത്തനം തുടങ്ങി. കോടതിപ്പടിയില്‍ പി.ഡബ്ല്യു.ഡി ഓഫിസിന് സമീപം നഫീസ ആര്‍ക്കേഡി ലാണ് സ്മാര്‍ട്ട് ബസാര്‍ പ്രവര്‍ത്തനമാരംഭിച്ചത്. നഗരസഭാ വൈസ് ചെയര്‍പേഴ്‌സണ്‍ കെ.പ്രസീത, കൗണ്‍സിലര്‍ ഉരുണ്‍കുമാര്‍ പാലക്കുറുശ്ശി എന്നിവരുടെ സാന്നിദ്ധ്യത്തില്‍ ഉദ്ഘാടനം നടന്നു. റിലയന്‍സ് അധികൃതരും, സ്മാര്‍ട്ട് ബസാര്‍ ജീവനക്കാരും സമൂഹ ത്തിന്റെ നാനാതുറകളില്‍ നിന്നുള്ള പ്രമുഖരും ചടങ്ങില്‍ സംബന്ധിച്ചു.
20,000 ചതുരശ്ര അടി വിസ്തൃതമായ ഏരിയ 25000 ഉല്‍പ്പന്നങ്ങളാണ് ക്രമീകരിച്ചിട്ടുള്ളത്. രണ്ടായിരം ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള ഫുഡ് പാരഡൈസ് സവിശേഷ വിഭാഗമാണ്. ഇവിടെ ദേശീയവും അന്തര്‍ദേശീയവും ഏറ്റവും ആകര്‍ഷകവും ശുദ്ധവുമായ ആഹാര സാധനങ്ങള്‍ യഥേഷ്ടം തിരഞ്ഞെടുക്കാം. പഴം പച്ചക്കറി, അരി, ഗോതമ്പ്, പയര്‍ വര്‍ഗങ്ങ ള്‍, ലഘുഭക്ഷണം, പാലുല്‍പ്പന്നങ്ങള്‍ എന്നിവയുടെയെല്ലാം വിശാലമായ ശേഖരമുണ്ട്. കുട്ടികള്‍, സ്ത്രീകള്‍, പുരുഷന്‍മാര്‍ എന്നിവര്‍ക്കു വേണ്ടിയുള്ള ഫാഷന്‍ വസ്ത്രങ്ങള്‍ ക്കായി 3000 ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള വിശാലമായ വിഭാഗമാണ് ഉള്ളത്. ഗൃഹോ പകരണ വിഭാഗം 1700 ചതുരശ്ര അടിയില്‍ വിശാലമാണ്. വേഗത്തിലുള്ള ചെക്ക് ഔട്ടി നായി 12 ബില്ലിംഗ് കൗണ്ടറുകളാണ് ക്രമീകരിച്ചിട്ടുള്ളത്. തിരിച്ചു കൊടുക്കാനും മാറ്റി യെടുക്കാനും സൗകര്യവുമുണ്ട്.
പലചരക്ക്, പേഴ്സണല്‍ കെയര്‍, ഹോം ക്ലീനിംഗ്, ഹോം ആന്‍ഡ് കിച്ചന്‍വെയര്‍, ഫര്‍ണി ഷിംഗ്, ലഗേജ്, ഇലക്ട്രോണിക്സ്, അപ്പാരല്‍ എന്നിങ്ങനെ ഉപഭോക്താക്കള്‍ക്ക് ആവശ്യ മായ എല്ലാ വീട്ടുസാധനങ്ങള്‍ക്കും പരമാവധി വിലക്കുറവാണ് ഉറപ്പുനല്‍കുന്നത്. എല്ലാ സാധനങ്ങള്‍ക്കും 365 ദിവസവും എം.ആര്‍.പിയില്‍ നിന്നും കുറഞ്ഞത് അഞ്ച് ശതമാനം വിലക്കിഴിവുണ്ട്. ഒന്ന് വാങ്ങുമ്പോള്‍ മറ്റൊന്ന് സൗജന്യം, 50, 33 ശതമാനം ഇളവ്, ബൈ അറ്റ് 49, 99 തുടങ്ങിയ ആകര്‍ഷകമായ ഓഫറുകളും ഉപഭോക്താക്കളെ കാത്തിരിക്കു ന്നു.ഓരോ തവണയും 1999 രൂപയ്ക്കോ അതിലധികമോ പര്‍ച്ചേസ് നടത്തുമ്പോള്‍ ഒരു കിലോ പഞ്ചാസാര ഒമ്പത് രൂപയ്ക്ക് ലഭിക്കുമെന്ന് സ്മാര്‍ട്ട് ബസാര്‍ മാനേജ്മെന്റ് അറി യിച്ചു. വീട്ടിലേക്ക് ആവശ്യമായ സാധനങ്ങള്‍ നല്ല ഗുണമേന്‍മയില്‍ ഏറ്റവും ചുരുങ്ങിയ വിലയില്‍ ലഭ്യമാക്കുന്ന സ്മാര്‍ട്ട് ബസാറിലെ ഷോപ്പിംഗ് മികച്ച അനുഭവമാണെന്ന് ഉപ ഭോക്താക്കള്‍ പറഞ്ഞു.