കോട്ടോപ്പാടം: തിരുവിഴാംകുന്ന് സി.പി.എ.യു.പി. സ്‌കൂളില്‍ വിപുലീകരിച്ച സയന്‍സ് ലാബ് തുറന്നു. മദ്രാസ് ഐ.ഐ.ടി.യിലെ പ്രോജക്ട് സയന്റിസ്റ്റ് ഡോ. സലിം അലി ഉദ്ഘാ ടനം ചെയ്തു.പി.ടി.എ. പ്രസിഡന്റ് സുഭാഷ് ചന്ദ്രന്‍ അധ്യക്ഷനായി. പ്രധാനാധ്യാപിക ടി.ശാലിനി, മാനേജര്‍ സി.പി. ഷിഹാബുദ്ദീന്‍, എം.പി.ടി.എ. പ്രസിഡന്റ് കെ പ്രീതി, പി.ടി.എ. വൈസ് പ്രസിഡന്റ് എം. അബ്ബാസ് , എസ്.ആര്‍.ജി.കണ്‍വീനര്‍ ബിന്ദു.പി. വര്‍ഗ്ഗീസ്, സ്റ്റാഫ് സെക്രട്ടറി ടി.എസ്. ശ്രീവത്സല്‍, സ്‌കൂള്‍ ലീഡര്‍ നിരജ്ഞന്‍, സയന്‍സ് കണ്‍വീനര്‍ കെ. ഷിഹാന ഫര്‍വിന്‍ എന്നിവര്‍ സംസാരിച്ചു.