അഗളി: പിന്നാക്ക വിഭാഗം വിദ്യാര്‍ത്ഥികള്‍ക്ക് മെച്ചപ്പെട്ട വിദ്യാഭ്യാസവും അവസരങ്ങ ളും ഒരുക്കയാണ് സര്‍ക്കാര്‍ നയമെന്ന് പട്ടികജാതി – പട്ടികവര്‍ഗ്ഗ വകുപ്പ് മന്ത്രി കെ. രാധാ കൃഷ്ണന്‍ പറഞ്ഞു. തദ്ദേശ സ്ഥാപനങ്ങള്‍, ട്രൈബല്‍ വകുപ്പ്, കില എന്നിവരുടെ ആഭിമു ഖ്യത്തില്‍ അട്ടപ്പാടിയില്‍ നടക്കുന്ന സമഗ്ര വിദ്യാഭ്യാസ പരിശീലന പരിപാടിയായ ‘ഉന്ന തി’ കിലയില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

പിന്നാക്കം നില്‍ക്കുന്ന ഒരു സമൂഹത്തെ ആനുകൂല്യങ്ങള്‍ നല്‍കി മാത്രം മുന്നോട്ടു കൊ ണ്ടു വരാനാവില്ല. ആനുകൂല്യങ്ങള്‍ പ്രയോജനപ്പെടണമെങ്കില്‍ വിദ്യാഭ്യാസം ഉറപ്പാക്ക ണം. മെച്ചപ്പെട്ട വിദ്യാഭ്യാസം ഉറപ്പാക്കുക എന്ന ലക്ഷ്യവുമായി ആരംഭിച്ച മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകള്‍ ഗുണപരമായ വലിയ മാറ്റമാണ് ഉണ്ടാക്കിയിട്ടുള്ളത്. മികച്ച വിദ്യാഭ്യാസവും തൊഴിലവസരവും ഒരുക്കുന്നതിന് വകുപ്പ് ഏറെ ശ്രദ്ധ നല്‍കുന്നുണ്ട്. ജുഡീഷ്യല്‍ മേഖലയിലേക്ക് കൂടുതല്‍ കുട്ടികളെ എത്തിക്കാന്‍ ലീഗല്‍ സര്‍വീസ് അ തോറിറ്റിയുമായി സഹകരിച്ച് നടത്തിയ പഠന പരിശീലന പ്രവര്‍ത്തനങ്ങള്‍ക്ക് സാധ്യ മായി.

എല്ലാ വകുപ്പുകളെയും യോജിപ്പിച്ച് വിദ്യാഭ്യാസ പുരോഗതിക്കായി ഇടപെടാന്‍ നടത്തി യ നീക്കം അട്ടപ്പാടിയില്‍ വിജയകരമായി. നാലുമണിക്ക് സ്‌കൂള്‍ വിട്ടുവരുന്ന കുട്ടികള്‍ വീട്ടില്‍ ഒറ്റയ്ക്കാവുന്ന അവസ്ഥ ഒഴിവാക്കാന്‍ രക്ഷിതാക്കള്‍ എത്തുന്നത് വരെ അവര്‍ ക്ക് ഇരിക്കാനും പഠിക്കാനുമുള്ള സൗകര്യങ്ങള്‍ അട്ടപ്പാടിയിലെ 192 ഊരുകളിലും ഒരു ക്കുന്നത് പരിഗണിക്കും. അട്ടപ്പാടിയിലേക്ക് ലഭിക്കുന്ന പഞ്ചായത്ത് വിഹിതം ശരിയായ രീതിയില്‍ പ്രയോജനപ്പെടുത്തി ബൗദ്ധിക മാറ്റങ്ങള്‍ ഉറപ്പാക്കാന്‍ പ്രദേശത്തെ തദ്ദേശ സ്ഥാപനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്നും മന്ത്രി പറഞ്ഞു.

എന്‍. ഷംസുദ്ദീന്‍ എം.എല്‍.എ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍, അട്ടപ്പാടി നോഡല്‍ ഓഫീസറും ഒറ്റപ്പാലം സബ് കലക്ടറുമായ ധര്‍മ്മലശ്രീ, പുതൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജ്യോതി അനില്‍ കുമാര്‍, ഷോളയൂര്‍ ഗ്രാമ പഞ്ചാ യത്ത് പ്രസിഡന്റ് പി. രാമമൂര്‍ത്തി, അഗളി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അംബികാ ലക്ഷ്മണന്‍, പുതൂര്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മുഹമ്മദ് ബഷീര്‍, ഐ.ടി. ഡി.പി പ്രോജക്റ്റ് ഓഫീസര്‍ സുരേഷ് കുമാര്‍, കില എം.ഡി. ജോയ് ഇളമണ്‍ എന്നിവര്‍ പങ്കെടുത്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!