മണ്ണാര്‍ക്കാട്: സ്വകാര്യ വ്യക്തികള്‍ക്ക് തങ്ങളുടെ വീടുകളിലും കെട്ടിടങ്ങളിലും വിള്ള ലുകള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ അവര്‍ക്ക് വില്ലേജ് ഓഫീസുമായി ബന്ധപ്പെടാ വുന്നതാണ്. ബന്ധപ്പെട്ട വില്ലേജ് ഓഫീസ് അധികൃതര്‍ പഞ്ചായത്തുകളില്‍ അറിയിച്ച് പഞ്ചായത്ത് അസിസ്റ്റന്റ് എന്‍ജിനീയര്‍മാര്‍ മുഖേന സ്ഥലം പരിശോധിച്ച് എത്രത്തോളം വിള്ളല്‍/കെട്ടിടത്തിന് ക്ഷതമുണ്ടെന്ന് പരിശോധിച്ച് വില്ലേജ് ഓഫീസുകളില്‍ റിപ്പോര്‍ട്ട് നല്‍ കും. നാശനഷ്ടം/വിള്ളല്‍ സംഭവിച്ച ഭാഗത്തിന്റെ ഫോട്ടോ, ബാങ്ക് പാസ്ബുക്കിന്റെ പകര്‍പ്പ്, നികുതി അടച്ച രശീതി എന്നിവ സഹിതം സ്വകാര്യ വ്യക്തികള്‍ അപേക്ഷ തരുന്ന പക്ഷം കെട്ടിടത്തിന്റെ ക്ഷതത്തിനനുസരിച്ച് നഷ്ടപരിഹാരം ലഭിക്കും. വില്ലേ ജില്‍നിന്നും എല്‍.ആര്‍.ഡി പോര്‍ട്ടലില്‍ അപ്ലോഡ് ചെയ്യുന്ന അപേക്ഷ തഹസില്‍ദാ റിലേക്ക് എത്തുകയും തഹസില്‍ദാര്‍ പരിശോധിച്ച് ജില്ലാ കലക്ടര്‍ക്ക് സമര്‍പ്പിക്കുകയും ചെയ്യും. അപേക്ഷ നല്‍കി 30 ദിവസത്തിനകം നഷ്ടപരിഹാരം ലഭിക്കും. 15 ശതമാനം ഘടനാപരമായ ക്ഷതം സംഭവിച്ചാല്‍ മാത്രമേ നഷ്ടപരിഹാരം ലഭിക്കുകയുള്ളൂ.
നഷ്ടപരിഹാരം ലഭിക്കാന്‍ കെട്ടിടത്തിന്റെ ക്ഷതത്തിന്റെ ശതമാന കണക്ക് ഇപ്രകാരം:
15% – ഒന്നാം ഘട്ടം
16%-29%- രണ്ടാംഘട്ടം
30%-59%- മൂന്നാം ഘട്ടം
60%-74%- നാലാം ഘട്ടം
75 ശതമാനത്തിന് മുകളില്‍(പൂര്‍ണ്ണമായി തകര്‍ന്ന് താമസ യോഗ്യമല്ലാത്തത്)- അഞ്ചാം ഘട്ടം