കോട്ടോപ്പാടം : കുടുംബാരോഗ്യ കേന്ദ്രത്തിലെ ആശാ പ്രവര്‍ത്തകര്‍ക്ക് ഗ്രാമ പഞ്ചായ ത്ത് മെഡിസിന്‍ കിറ്റും, ഐഡി കാര്‍ഡും വിതരണം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡ ന്റ് അക്കര ജസീന ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ പാറയി ല്‍ മുഹമ്മദാലി അധ്യക്ഷനായി. മെഡിക്കല്‍ ഓഫിസര്‍ ഡോ.സോഫിയ ബഷീര്‍ മുഖ്യ പ്രഭാഷണം നടത്തി.വാര്‍ഡ് മെമ്പര്‍മാരായ പി.റഷീദ, നസീമ ഐനെല്ലി എന്നിവര്‍ സം സാരിച്ചു. ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ പി. വിനോദ് കുമാര്‍, ടി.കെ.അബീ ബത്ത്,രൂപിക.വി, ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സുമാരായ മിനി ചാക്കോ, സുഷമ, ലൈലാമണി, പ്രീത, നിഷ, രാഖി, എന്‍.എച്ച്.എം പി.ആര്‍.ഒ സുരേഷ്, കൗണ്‍സിലര്‍ മിഥന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.