മണ്ണാര്‍ക്കാട്: ഒരു ഇടവേളയ്ക്ക് ശേഷം തിരുവിഴാംകുന്ന് കന്നുകാലി ഗവേഷണ കേന്ദ്ര ത്തിലേക്ക് കാട്ടാനകളെത്തുന്നത് പതിവാകുന്നു. ജനവാസ മേഖലയായ ഇരട്ടവാരിയിലൂ ടെ തിരുവിഴാംകുന്ന് – അമ്പലപ്പാറ റോഡ് മുറിച്ചു കടന്നാണ് ആനകള്‍ ഫാമിനകത്തേ ക്ക് കയറുന്നത്. രാത്രിയില്‍ ഇതുവഴി ആനകള്‍ സഞ്ചരിക്കാറുള്ളതായി നാട്ടുകാര്‍ പറ യുന്നു. ഒറ്റയ്ക്കും കൂട്ടമായും ആനകളെത്തുന്നുണ്ട്. കഴിഞ്ഞ ദിവസമെത്തിയ കൊമ്പന്‍ പിന്നീട് കാട് കയറിയതായാണ് പറയപ്പെടുന്നത്. ഇരട്ടവാരിയില്‍ വലിയപാറ, കോട്ടഭാ ഗം, ഇല്ലിക്കല്‍ മലയിറങ്ങിയുമാണ് ആനകള്‍ പ്രധാനമായും കന്നുകാലി ഗവേഷണ കേ ന്ദ്രത്തിലേക്ക് എത്തുന്നത്. അതേ സമയം കാട്ടാനകളെത്തുന്നത് ഇവിടുത്തെ തൊഴിലാ ളികള്‍ക്കും ഭീഷണിയാകുന്നുണ്ട്. മ

മുമ്പ്‌ തൊഴിലാളികള്‍ കാട്ടാനകള്‍ക്ക് മുന്നിലകപ്പെട്ട സംഭവങ്ങളുമുണ്ടായിട്ടുണ്ട്. ചക്ക യും പനയും തെങ്ങുമെല്ലാം ഫാമിനകത്ത് സുലഭമാണെന്നതാണ് ആനകളെ പ്രധാനമാ യും ഇവിടെയ്ക്ക് ആകര്‍ഷിക്കുന്നത്. മുന്‍വര്‍ഷങ്ങളിലും ആനകളുടെ സാന്നിദ്ധ്യമു ണ്ടായിരുന്നു. ആനശല്ല്യം രൂക്ഷമായതിനെ തുടര്‍ന്ന് രണ്ട് വര്‍ഷം മുമ്പ് വിദഗ്ദ്ധ സംഘം പഠനം നടത്തുകയും ആനകള്‍ വരുന്ന വഴിയില്‍ ട്രെഞ്ച്, തൂക്കുവേലി തുടങ്ങിയ സ്ഥാ പിക്കണമെന്നും ശുപാര്‍ശ ചെയ്ത റിപ്പോര്‍ട്ട് വെറ്ററിനറി സര്‍വകലാശാലയ്ക്ക് സമര്‍പ്പി ച്ചിരുന്നു. ചുറ്റുമതില്‍ നിര്‍മിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ വൈസ് ചാന്‍സിലര്‍ക്ക് നിവേദനവും സമര്‍പ്പിച്ചിരുന്നു. എന്നാല്‍ ഒരു ഫലവുമുണ്ടായില്ല.

നാനൂറിലധികം ഏക്കറിലായാണ് ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത്. ചുറ്റും ജനവാ സ മേഖലയുമാണ്. ഫാമിനകത്ത് തമ്പടിക്കുന്ന കാട്ടാനകള്‍ സമീപത്തെ കൃഷിയിടങ്ങ ളിലേക്കും ഇറങ്ങിയും നാശം വിതയ്ക്കാറുണ്ട്. കാട്ടാനയിറങ്ങിയാല്‍ വനപാലകരും ആര്‍ആര്‍ടിയുമെത്തി തുരത്താറാണ് പതിവ്. പടക്കം പൊട്ടിച്ചും, ബഹളം കൂട്ടിയും നാട്ടുകാരും പ്രതിരോധിക്കും. പുലി,കടുവ,കുരങ്ങ്,കാട്ടുപന്നികളുടെ സാന്നിദ്ധ്യവും ഫാമിനകത്ത് നേരത്തെ സ്ഥിരീകരിച്ചിട്ടുണ്ട്. വന്യജീവികള്‍ പ്രവേശിക്കാതിരിക്കാന്‍ അതിര്‍ത്തിയില്‍ ചുറ്റുമതില്‍ നിര്‍മിക്കാന്‍ തയ്യാറാകണമെന്നാണ് ആവശ്യം.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!