മണ്ണാര്‍ക്കാട്: വിശ്വവിഖ്യാതനായ സാഹിത്യാകാരന്‍ വൈക്കം മുഹമ്മദ് ബഷീറിനെ അനുസ്മരിച്ച് താലൂക്കിലെ വിദ്യാലയങ്ങള്‍.

മണ്ണാര്‍ക്കാട് : ബഷീര്‍ ദിനത്തില്‍ വായനാ സന്ദേശവുമായി പയ്യനെടം ജി. എല്‍. പി. സ്‌കൂളിന്റെ തനതു പ്രോഗ്രാമായ മുന്നേറ്റം പദ്ധതിയുടെ ഭാഗമായി സംഘടിപ്പിച്ച വായന മഹോത്സവത്തോട് അനുബന്ധിച്ച് ബഷീര്‍ കഥാപാത്രങ്ങളുടെ വേഷമണിഞ്ഞ കുട്ടികള്‍ പുസ്തകങ്ങളുമായി വീടുകളിലെത്തി. അക്കിപ്പാടം,പൂളച്ചിറ,എടേരം,പയ്യനെടം കാവ് തുടങ്ങി സ്‌കൂളിന്റെ സമീപ പ്രദേശങ്ങളിലാണ് കുട്ടികള്‍ പുസ്തങ്ങളുമായി എത്തിയത്. ഒരാഴ്ച കഴിഞ്ഞ് വരാമെന്നും പുസ്തകം വായിച്ച് വായന കുറിപ്പ് എഴുതണമെന്നും ആവശ്യപ്പെട്ടാണ് കുട്ടികള്‍ മടങ്ങിയത്. ഇതിന്റെ ഭാഗമായി സാഹിത്യകാരന്‍ കെ. പി. എസ്. പയ്യനെടത്തിന്റെ വീട്ടിലെത്തി കുട്ടികള്‍ പുസ്തകം സമ്മാനിച്ചു. ബഷീര്‍ കൃതികളുടെ പരിചയപ്പെടുത്തലും ദൃശ്യാവിഷ്‌കാരവും നടന്നു. ചടങ്ങില്‍ പി. ടി. എ. പ്രസിഡന്റ് വി. സത്യന്‍ അധ്യക്ഷനായി.വാര്‍ഡ് മെമ്പര്‍ പി. അജിത്ത് ഉദ്ഘാടനം നിര്‍വഹിച്ചു.പ്രധാനാധ്യാപകന്‍ എം. എന്‍. കൃഷ്ണകുമാര്‍ ബഷീര്‍ ദിന സന്ദേശം നല്‍കി. പി. ടി. എ.വൈസ് പ്രസിഡന്റ് മൈലംകോട്ടില്‍ റാഫി, അധ്യാപകരായ പി. എ. കദീജ ബീവി, പി. ഡി. സരള ദേവി, വി. പി. ഹംസക്കുട്ടി, എം. ലത, ശോഭ, നിഷമോള്‍,കവിത, ഷാഹിറ,നിത്യ, ബിന്ദു, പ്രീത, ജിതീശ, ഓമന, അബ്ദുള്ള കോയ എന്നിവര്‍ സംസാരിച്ചു.

കോട്ടോപ്പാടം: ബഷീര്‍ ദിനത്തില്‍ വ്യത്യസ്തമായ ഒരു പ്രവര്‍ത്തനം നടത്തി ശ്രദ്ധ നേടി വേങ്ങ സ്‌കൂള്‍. വൈക്കം മുഹമ്മദ് ബഷീര്‍ എഴുതിയ ഭാര്‍ഗവി നിലയത്തിലെയും നീല വെളിച്ചത്തിലെയും ഭാഗങ്ങള്‍ ചേര്‍ത്ത് ഒരു കുഞ്ഞു ടീസര്‍ തയ്യാറാക്കിയിരിക്കുകയാ ണ് സ്‌കൂള്‍. ബഷീര്‍ ആയി അഞ്ചാം ക്ലാസ്സിലെ മുഹമ്മദ് സിനാനും ഭാര്‍ഗവിക്കുട്ടി ആ യി നാലാം ക്ലാസ്സിലെ റിഫയുമാണ് വേഷമിട്ടത്. ഈയിടെ ബഷീറിന്റെ പഴയ തിരക്കഥ വീണ്ടും സിനിമയാക്കിയിരുന്നു.ആഷിഖ് അബു ആയിരുന്നു സംവിധായകന്‍. .അതിലെ ദൃശ്യങ്ങളാണ് അണിയറ പ്രവര്‍ത്തകര്‍ക്ക് ഊര്‍ജം നല്‍കിയിരിക്കുന്നത്. മുഴുവനായും മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചാണ് അധ്യാപകര്‍ ചിത്രീകരണവും എഡിറ്റിങ്ങും എ ല്ലാം നടത്തിയിട്ടുള്ളത്. ബഷീറിന്റെ മറ്റു കഥാപാത്രങ്ങളെയും ഇത് പോലെ അവതരി പ്പിക്കാന്‍ ഒരുങ്ങുകയാണ് സ്‌കൂള്‍ ടീം.

അലനല്ലൂര്‍: എ എം.എല്‍.പി. സ്‌കൂളിലെ ബഷീര്‍ അനുസ്മരണവും, വിദ്യാരംഗം കലാസാ ഹിത്യവേദി ഉദ്ഘാടനവും സബ്ജില്ലാ കണ്‍വീനര്‍ സി.കെ. ജയശ്രീ ടീച്ചര്‍ നിര്‍വ്വഹിച്ചു. പ്രധാനാറധ്യാപകന്‍ കെ.എ.സുദര്‍ശന കുമാര്‍ അധ്യക്ഷനായി. ബഷീര്‍ കൃതികളുടെ പ്രദര്‍ശനം , ഡോക്യുമെന്ററി പ്രദര്‍ശനം തുടങ്ങിയ പരിപാടികളും നടത്തി.പി.വി. ജയപ്രകാശ് , ഷീബ.പി.എം, നിഷ.പി.ഹംദ കെ , മുബീന.കെ.എ, നൗഷാദ് പുത്തന്‍കോട്ട് തുടങ്ങിയവര്‍ സംസാരിച്ചു.

എടത്തനാട്ടുകര: മുണ്ടക്കുന്ന് എ.എല്‍.പി. സ്‌കൂളില്‍ ബഷീര്‍ ദിനാഘോഷം സംഘടിപ്പി ച്ചു. ബഷീര്‍ കഥാപാത്രങ്ങളുടെ വേഷമണിഞ്ഞ കുട്ടിപ്പട്ടാളം, ബഷീര്‍ കൃതികള്‍ പരി ചയപ്പെടുത്തല്‍, അലിഫ് ക്ലബ്ബിന്റെ കീഴില്‍ ബഷീര്‍ ദിന പോസ്റ്റര്‍ തയാറാക്കല്‍, അനിമേഷന്‍ വീഡിയോ പ്രദര്‍ശനം, ഡോക്യുമെന്ററി പ്രദര്‍ശനം, സുല്‍ത്താന്‍ ക്വിസ് എന്നിവ നടന്നു. മൂന്നാം ക്ലാസില്‍ നടന്ന സുല്‍ത്താന്‍ ക്വിസ് മത്സരത്തില്‍ ആദിദേവ് ഒന്നാം സ്ഥാനവും ദാനിയ രണ്ടാം സ്ഥാനവും ദാജിന്‍, റന ഫാത്തിമ, മര്‍യം സമീഹ, ഷഹദാന്‍ എന്നിവര്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. സീനിയര്‍ അസിസ്റ്റന്റ് ഒ. ബിന്ദു ഉദ്ഘാടനം ചെയ്തു. പി. ജിതേഷ്, കെ. ബിന്ദു, പി. ഹംസ എന്നിവര്‍ സംസാരിച്ചു. ബഷീര്‍ കൃതികള്‍ വായിച്ച് വായനാകുറിപ്പുകള്‍ തയാറാക്കാനുള്ള മത്സര വിജയികളെ പിന്നീട് തെരഞ്ഞെടുക്കുമെന്ന് പ്രധാനാധ്യാപകന്‍ പി. യൂസഫ് അറിയിച്ചു.

മണ്ണാര്‍ക്കാട്: മുണ്ടേക്കരാട് ജി.എല്‍. പി സ്‌കൂളില്‍ ബഷീര്‍ ദിനം വിപുലമായി ആചരി ച്ചു. പി.ടി. എ പ്രസിഡന്റ് പി.പി. സുലൈമാന്‍ ഫൈസി ഉദ്ഘാടനം നിര്‍വഹിച്ചു. മുണ്ട ശ്ശേരി അവാര്‍ഡ് ജേതാവ് എം.കൃഷ്ണദാസ് മാസ്റ്റര്‍ കഥക്കൂട്ട് പ്രത്യേക പരിപാടിയില്‍ വിദ്യാര്‍ത്ഥികളുമായി സംവദിച്ചു. വൈക്കം മുഹമ്മദ് ബഷീറിനെക്കുറിച്ചും അദ്ദേഹ ത്തിന്റെ കൃതികളെ ക്കുറിച്ചും ലളിതമായ ഭാഷയില്‍ രസകരമായി കുട്ടികള്‍ക്ക് പരിചയപ്പെടുത്തി. വിദ്യാര്‍ഥികളില്‍ രചനാവൈഭവം വളര്‍ത്തിയെടുക്കുന്ന തരത്തി ലായിരുന്നു ക്ലാസ്. തുടര്‍ന്ന് ബഷീര്‍ കൃതികളെ ആസ്പദമാക്കി നിര്‍മ്മിച്ച സ്‌കിറ്റ് അവതരണം, ബഷീര്‍ ദിന ക്വിസ്, ബഷീര്‍ കൃതികള്‍ പരിചയപ്പെടുത്തല്‍ എന്നിവയും നടന്നു.പ്രധാനാധ്യാപിക ടി. ആര്‍. രാജശ്രീ അധ്യാപകരായ പി. മന്‍സൂര്‍ , എം.സൗമ്യ , ആര്‍.രുഗ്മിണി, കെ. നസീറ, ഷാനൂബിയ, സുജിഷ എന്നിവര്‍ സംബന്ധിച്ചു.

എടത്തനാട്ടുകര: ചളവ ഗവണ്‍മെന്റ് യു.പി സ്‌കൂളില്‍ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ നേതൃത്വത്തില്‍ ബഷീര്‍ അനുസ്മരണ ദിനത്തിന്റെ ഭാഗമായി വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു.വൈക്കം മുഹമ്മദ് ബഷീര്‍ അനുസ്മരണ പ്രഭാഷണം , ബഷീര്‍ കഥാപാത്രങ്ങളുടെ ദൃശ്യാവിഷ്‌കരണം, ഇമ്മിണി ബല്യേ ബഷീര്‍ എന്ന വിഷയത്തില്‍ സെമിനാര്‍ എന്നിവ നടന്നു. പ്രധാന അധ്യാപകന്‍ എന്‍. അബ്ബാസലി സെമിനാര്‍ ഉദ്ഘാടനം ചെയ്തു. സ്റ്റാഫ് സെക്രട്ടറി കെ. രവികുമാര്‍, പി.ജംഷാദ്, കെ.പി ബാബുരാജന്‍ എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. അധ്യാപകരായ പി.ആര്‍ ഷീജ, വി. ഊര്‍മിള, ഷാജി ജോസഫ് , ഫസീല, ഷീബ തുടങ്ങിയവര്‍ സംസാരിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!