അഗളി: വനമഹോത്സവത്തിന്റെ ഭാഗമായി അട്ടപ്പാടി ചുരത്തെ പ്ലാസ്റ്റിക് മുക്തമാക്കി ആള്‍ കേരള കാട്ടുതീ പ്രതിരോധ സംഘടന അംഗങ്ങള്‍. ഇക്കോ റീസ്‌റ്റോറേഷന്‍ ക്യാം പിന്റെ ഭാഗമായി സംഘടനയിലെ പരിശീലനം ലഭിച്ച അംഗങ്ങളാണ് ശുചകരണത്തി നിറങ്ങിയത്. ചുരത്തിലെ ദുര്‍ഘടമായ താഴ്ചയിലേക്ക് ഇറങ്ങിയടക്കമാണ് യാത്രക്കാര്‍ വലിച്ചെറിഞ്ഞ പ്ലാസ്റ്റിക് കുപ്പികളും മറ്റും ശേഖരിച്ചത്. ഇവ വനംവകുപ്പ് ഓഫിസിലേക്ക് മാറ്റി. സംസ്‌കരിക്കുന്നതിനായി തദ്ദേശ സ്ഥാപനങ്ങള്‍ക്ക് കൈമാറും. സൈരന്ധ്രി സഫാരി പാതയോരത്ത് രണ്ട് കിലോ മീറ്ററോളം ദൂരത്തില്‍ അധിനിവേശ സസ്യങ്ങ ളെയും വെട്ടിനീക്കി. കെ.എല്‍ 52 പെലോടോണ്‍ പെഡ്‌ലേഴ്‌സ് ക്ലബ് ക്യാപ്റ്റന്‍ അബ്ദുല്‍ റഹൂഫിന്റെ നേതൃത്വത്തില്‍ മലപ്പുറം ജില്ലയില്‍ നിന്നും ആരംഭിച്ച സൈക്കിള്‍ യജ്ഞ ത്തിന് മുക്കാലിയില്‍ സ്വീകരണം നല്‍കി.സൈലന്റ് വാലി ദേശീയോദ്യാനത്തില്‍ വന മഹോത്സവത്തിന്റെ ഭാഗമായി നടന്ന പരിപാടികള്‍ക്ക് സൈലന്റ് വാലി അസിസ്റ്റന്റ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ എം.പി.പ്രസാദ്, ഭവാനി റെയ്ഞ്ച് അസിസ്റ്റന്റ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ഗണേശന്‍, ഡെപ്യുട്ടി റെയ്ഞ്ച് ഫോറസ്റ്റ് ഓഫിസര്‍മാരായ പി.ജി.ബാല മുരളി, പി.കൃഷ്ണകുമാര്‍, വൈല്‍ഡ് ലൈഫ് അസിസ്റ്റന്റ് പി.എ.നിഷ, കാട്ടുതീ പ്രതിരോ ധ സംഘടന സംസ്ഥാന പ്രസിഡന്റ് രതീഷ് മോന്‍ എന്നിവര്‍ നേതൃത്വം നല്‍കി. രതീഷ് സൈലന്റ്‌വാലി ക്ലാസെടുത്തു. എം.ഇ.എസ് കല്ലടി കോളജ് എന്‍.എസ്.എസ് വളണ്ടിയര്‍ മാര്‍,വിവിധ ജില്ലകളില്‍ നിന്നെത്തിയ കാട്ടുതീ പ്രതിരോധ സേന പ്രവര്‍ത്തകര്‍, കെ എല്‍ 52 പെലാറ്റോണ്‍ പെഡലേഴ്‌സ് റൈഡേഴ്‌സ് അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.