മണ്ണാര്‍ക്കാട് : നഗര മധ്യത്തിലുള്ള ആരാധനാലയത്തിന്റെ നേര്‍ച്ചപ്പെട്ടി കുത്തി തുറന്ന് കവര്‍ച്ച. പാലക്കാട്-കോഴിക്കോട് ദേശീയപാതയ്ക്ക് സമീപം മണ്ണാര്‍ക്കാട് കെ. ടി. എം. സ്കൂളിന് സമീപത്തായുള്ള പ്രസാദമാത ചര്‍ച്ചിന്റെ നേര്‍ച്ചപ്പെട്ടിയാണ് മോഷ്ടാക്കള്‍ തകര്‍ത്ത് പണം കവര്‍ന്നത്. വ്യാഴാഴ്ച രാവിലെയാണ് മോഷണ വിവരം അറിയുന്നത്. പതിവുപോലെ, മാസാവസാനം നേര്‍ച്ചപ്പെട്ടി തുറന്ന് നേര്ച്ചപണം എടുക്കാനായി കൈ ക്കാരന്മാര് എത്തിയപ്പോഴാണ് പൂട്ടുതകര്ക്കപ്പെട്ട് കിടക്കുന്നത് കണ്ടത്. തുടര്‍ന്ന് പള്ളി ഭാരവാഹികളായ ബിനോയ് കുരുവിള, ജോര്‍ജ്ജ് കണക്കഞ്ചേരി എന്നിവര്‍ മണ്ണാര്‍ക്കാട് പോലീസില്‍ പരാതി നല്കി.
