കോട്ടോപ്പാടം: പകര്‍ച്ചപ്പനി പ്രതിരോധം ഊര്‍ജിതമാക്കുന്നതിന്റെ ഭാഗമായി കോട്ടോ പ്പാടം പഞ്ചായത്ത് മാലിന്യമുക്ത പദ്ധതിപ്രവര്‍ത്തനങ്ങള്‍ക്കൊപ്പം കൊതുകുജന്യ രോ ഗ നിയന്ത്രണം നടത്തുന്നിനുള്ള രൂപരേഖ തയ്യാറാക്കി. ഗ്രാമ പഞ്ചായത്തും കുടുംബാ രോഗ്യ കേന്ദ്രവും സംയുക്തമായി നടത്തിയ വകുപ്പുതല യോഗത്തിലാണ് നടപടി. ഡെ ങ്കിപ്പനി വ്യാപനം തടയുന്നതിനായി ജൂലായ് മൂന്നിന് വാര്‍ഡ് ആരോഗ്യസേനയുടെ നേ തൃത്വത്തില്‍ വീടുകളിലും സ്ഥാപനങ്ങളിലും ഉറവിടനശീകരണവും ശുചീകരണ പ്രവ ര്‍ത്തനവും നടത്തും. വിദ്യാലയ ഹെല്‍ത്ത് ക്ലബ്ബ്, തിരുവിഴാംകുന്ന് ഏവിയന്‍ സയന്‍സ് കോളജ്, കോട്ടോപ്പാടം കെ.എ.എച്ച് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്‍.എസ്.എസ് വള ണ്ടിയര്‍മാര്‍, തൊഴിലുറപ്പ് ,കുടുംബശ്രീ പ്രവര്‍ത്തകര്‍ ഉള്‍പ്പെട്ട സ്‌ക്വാഡ് രൂപീകരിച്ചു. എല്ലാ വീടുകളിലും ആയുര്‍വേദ വിഭാഗം കൊതുക് ധൂമചൂര്‍ണ്ണം, ഹോമിയോ വിഭാഗം പ്രതിരോധ മരുന്നുകളും വിതരണം ചെയ്യും. സബ് സെന്റര്‍ കേന്ദ്രീകരിച്ച് പനിക്ലിക്ക് നടത്തും. പകര്‍ച്ചാവ്യാധി മുന്നറിയിപ്പ് വാഹനപ്രചരണം അങ്കണവാടിയിലൂടെ ബോ ധവല്‍ക്കരണ ക്ലാസ്സുകള്‍ എന്നിവ നടത്താനും തീരുമാനിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസി ഡന്റ് അക്കര ജസീന അധ്യക്ഷയായി.സ്ഥിരം സമിതി അധ്യക്ഷരായ റജീന കോഴിശ്ശേ രി, പാറയില്‍ മുഹമ്മദാലി, ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ കല്ലടി അബൂബക്കര്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ വിനോദ് കുമാര്‍, ഫാര്‍മസിസ്റ്റുമാരായ എന്‍.പി. വരുണ്‍, കെ.പ്രവീണ്‍, ജനപ്രതിനിധികള്‍, വകുപ്പുതല ഉദ്യോഗസ്ഥര്‍, വാര്‍ഡ് ശുചിത്വ സമിതി കണ്‍വീനര്‍മാര്‍, സി.ഡി.എസ്, എ.ഡി.എസ് അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു. ഗ്രാമ പഞ്ചായത്ത അസിസ്റ്റന്റ് സെക്രട്ടറി എ.പത്മാദേവി സ്വാഗതവും സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ എ.ദീപ നന്ദിയും പറഞ്ഞു.