പാലക്കാട്: പാലക്കാട് മെഡിക്കല്‍ കോളജിലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ സംസ്ഥാന ആസൂത്രണ ബോര്‍ഡ് അംഗം ഡോ.പി.കെ ജമീലയുടെ നേതൃത്വത്തില്‍ ചേര്‍ന്ന അവ ലോകന യോഗം വിലയിരുത്തി. ഓഗസ്റ്റ് 31നകം നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാ ക്കാനുള്ള നടപടി സ്വീകരിക്കാന്‍ യോഗം തീരുമാനിച്ചു. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ത്വരിത ഗതിയിലാക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ യോഗം ചര്‍ച്ച ചെയ്യുകയും സമയബ ന്ധിതമായി പണി പൂര്‍ത്തിയാക്കാനുള്ള നടപടിയ്ക്കായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തുകയും ചെയ്തു.

നിര്‍മാണവുമായി ബന്ധപ്പെട്ട് ഗവണ്‍മെന്റില്‍ നിന്നും ലഭ്യമാക്കേണ്ട അനുമതികള്‍ മറ്റും സംസ്ഥാന ആസൂത്രണബോര്‍ഡിന്റെ ശ്രദ്ധയില്‍ കൊണ്ടുവരുന്ന പക്ഷം ആവ ശ്യമായ ഇടപെടലുകള്‍ നടത്തുമെന്നും ഡോ.കെ.പി ജമീല യോഗത്തില്‍ പറഞ്ഞു. കെട്ടിട നിര്‍മാണ പുരോഗതി എല്ലാ ജില്ലാ വികസന സമിതി യോഗങ്ങളിലും പ്രത്യേക അജണ്ടയായി അവലോകനം ചെയ്യണമെന്ന് സംസ്ഥാന ആസൂത്രണ ബോര്‍ഡ് വികേ ന്ദ്രീകൃതാസൂത്രണ വിഭാഗം ജെ. ജോസഫൈന്‍ യോഗത്തില്‍ ആവശ്യപ്പെട്ടു.

സംസ്ഥാന ആസൂത്രണ ബോര്‍ഡ് അംഗം ഡോ.പി.കെ ജമീലയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ മെഡിക്കല്‍ കോളെജ് ഡയറക്ടര്‍ ഡോ.ഒ.കെ മണി, പ്രിന്‍സിപ്പള്‍ ഡോ.വിജയലക്ഷ്മി, സംസ്ഥാന ആസൂത്രണ ബോര്‍ഡ് വികേന്ദ്രീകൃതാസൂത്രണ വിഭാഗം അസിസ്റ്റന്റ് ഡയറക്ടര്‍ കെ.കലാമുദ്ദീന്‍, ഡെപ്യൂട്ടി ജില്ലാ പ്ലാനിംഗ് ഓഫീസര്‍ ടി.വി ഷാജു, മെഡിക്കല്‍ കോളെജ് സൂപ്രണ്ട് ഡോ.ബി. ശ്രീറാം, മറ്റ് ജില്ലാ തല ഉദ്യോഗസ്ഥരും നിര്‍മ്മാണകരാറുകാരും പങ്കെടുത്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!