മണ്ണാര്‍ക്കാട്: കുമരംപുത്തൂര്‍ കല്ലടി ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ എസ്.എസ്.എല്‍. സി, പ്ലസ്ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികളെ ആദരിച്ചു. എസ്.എസ്. എല്‍.സി പരീക്ഷയില്‍ 100 ശതമാനവും പ്ലസ്ടു പരീക്ഷയില്‍ 95 ശതമാനവും വിജയം സ്‌കൂള്‍ നേടിയിരുന്നു. വി.കെ ശ്രീകണ്ഠന്‍ എം.പി ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് കെ. ഹരിദാസ് അധ്യക്ഷനായി.കുമരംപുത്തൂര്‍ ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യ ക്ഷന്‍ പി.എംനൗഫല്‍ തങ്ങള്‍, സ്‌കൂള്‍ മാനേജര്‍ കെ.സി.കെ സയ്യിദ് അലി, പ്രധാനാധ്യാ പിക ഷാജിനി.എം, പി.ടി.എ വൈസ് പ്രസിഡന്റ് അബു വറോടന്‍, മദര്‍ പി.ടി.എ പ്രീതി ജോജി, ഹാദിഫ് മുഹമ്മദ്, സംജിത്ത് കെ ദാസ്, കെ.ഹരിദാസ്, ജാഫര്‍ പി.കെ തുടങ്ങി യവര്‍ സംബന്ധിച്ചു. പ്രിന്‍സിപ്പല്‍ ഷഫീഖ് റഹിമാന്‍ സ്വാഗതം പറഞ്ഞു.
