മണ്ണാര്‍ക്കാട്: പാസില്‍ കൃത്രിമം കാണിച്ച് മണ്ണ് കടത്തിയതായി കണ്ടെത്തിയതിനെ തുടര്‍ന്ന് റെവന്യുവകുപ്പ് ഒമ്പത് വാഹനങ്ങള്‍ പിടികൂടി.ദേശീയപാതയോരത്ത് കുമരം പുത്തൂല്‍ കല്ലടി സ്‌കൂളിന് മുന്‍വശത്ത് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന സ്ഥല ത്തെ മണ്ണെടുപ്പിനെതിരെയാണ് നടപടി. ഒരു ടോറസ്, എട്ട് ടിപ്പറുകള്‍ എന്നിവയാണ് റെവന്യു സംഘം കസ്റ്റഡിയിലെടുത്തത്. ഇതില്‍ ടോറസും അഞ്ച് ടിപ്പര്‍ ലോറികളും ഒറ്റപ്പാലത്തെ സബ് കലക്ടറുടെ ഓഫിസിലേക്കും, മൂന്ന് ടിപ്പറുകള്‍ താലൂക്ക് ഓഫിസി ലേക്കും കൊണ്ട് പോയി. ചൊവ്വ, ബുധന്‍ ദിവസങ്ങളിലായി സബ് കലക്ടര്‍ ഡി.ധര്‍മ്മ ലശ്രീയുടെ നേതൃത്വത്തിലായിരുന്നു പരിശോധന. റെവന്യു സംഘത്തിന് പുറമേ പൊലിസ്, മൈനിംഗ് ആന്‍ഡ് ജിയോളജി വകുപ്പ്, ഗ്രാമ പഞ്ചായത്ത് സെക്രട്ടറി ഉള്‍ പ്പടെയുള്ളവര്‍ സ്ഥലത്തെത്തിയിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് തഹസില്‍ദാര്‍ പൊലിസില്‍ പരാതി നല്‍കി. സബ് കലക്ടര്‍ ഡി.ധര്‍മ്മലശ്രീ, താലൂക്ക് അഡീഷണല്‍ തഹസില്‍ദാര്‍ കെ.പി. സക്കീര്‍ ഹുസൈന്‍, ഡെപ്യുട്ടി തഹസില്‍ദാര്‍ കെ.രാമന്‍കുട്ടി, കെ പി ഷാജി എന്നിവരടങ്ങുന്ന റെവന്യു സംഘം പരിശോധനക്ക് നേതൃത്വം നല്‍കി.
