മണ്ണാര്‍ക്കാട്: കൈക്കൂലി വാങ്ങുന്നതിനിടെ വിജിലന്‍സ് അറസ്റ്റു ചെയ്ത വില്ലേജ് ഫീല്‍ഡ് അസിസ്റ്റിന്റ് വി.സുരേഷ്‌കുമാറിനെതിരെ തനിക്ക് ആരും പരാതി നല്‍കിയിട്ടില്ലെന്ന് തഹസില്‍ദാര്‍ കെ.ബാലകൃഷ്ണന്‍ പറഞ്ഞു.കൈക്കൂലി വാങ്ങുന്നതായി സംശയം തോ ന്നിയിട്ടില്ലെന്നും അറസ്റ്റ് ഞെട്ടലുളവാക്കിയെന്നും വില്ലേജ് ഓഫീസര്‍ പി.ഐ.സജീത് പറഞ്ഞു. ഇന്നലെ ഹസില്‍ദാര്‍ കെ ബാലകൃഷ്ണന്‍, ഡെപ്യുട്ടി തഹസില്‍ദാര്‍മാരായ കെ.രാമന്‍കുട്ടി, കെ.ടി.ജോസഫ് എന്നിവരടങ്ങുന്ന റെവന്യു സംഘം ഇന്നലെ ഉച്ചയോടെ പാലക്കയം വില്ലേജ് ഓഫിസിലെത്തി പ്രാഥമിക അന്വേഷണം നടത്തി. വില്ലേജ് ഓഫീ സര്‍, ജീവനക്കാര്‍ എന്നിവരില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ചു. ഇത് സംബന്ധിച്ച് ജില്ലാ കലക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കി.

‘കൈക്കൂലിയായി എന്തും വാങ്ങും’

പൊതുവെ ആരോടും അത്ര അടുപ്പം സൂക്ഷിക്കാത്ത പ്രകൃതമാണ് സുരേഷ്‌കുമാറി ന്റെതെന്നാണ് പറയപ്പെടുന്നത്. വര്‍ഷങ്ങളായി മണ്ണാര്‍ക്കാട് മേഖലയിലാണ് ഇയാള്‍ ജോലി ചെയ്ത് വരുന്നത്. ജോലിയില്‍ കൃത്യതയുള്ള ആളാണെന്ന് മാത്രമല്ല, സര്‍വേ ഉള്‍പ്പടെ എല്ലാ ജോലികളും അറിയുന്നയാളാണെന്ന് വില്ലേജ് ഓഫീസര്‍ പറയുന്നു. അതേസമയം സുരേഷ്‌കുമാര്‍ കൈക്കൂലിയായി എന്തും സ്വീകരിക്കുമായിരുന്നുവെ ന്നാണ് ഇപ്പോള്‍ ഉയര്‍ന്നുവരുന്ന ആക്ഷേപം. ഇയാള്‍ താമസിച്ചിരുന്ന നഗരത്തിലെ ജി.ആര്‍ കോംപ്ലക്സിലുള്ള വാടകമുറിയില്‍ കഴിഞ്ഞ ദിവസം നടത്തിയ റെയ്ഡ് വിജില ന്‍സിനെയും അമ്പരപ്പിച്ചിരുന്നു. പണത്തിന് പുറമേ, ഷര്‍ട്ട്, തേന്‍,കുടംപുളി അടക്കമുള്ള സാധനങ്ങള്‍ വിജിലന്‍സ് കണ്ടെടുത്തിരുന്നു. കേസില്‍ വിജിലന്‍സിന്റെ അന്വേഷണം പുരോഗമിക്കുകയാണ്.

വിജിലന്‍സിന്റെ ട്രാപ്പ്

ചൊവ്വാഴ്ചയാണ് കരുതലും കൈത്താങ്ങും താലൂക്ക്തല പരാതി പരിഹാര അദാലത്തില്‍ ഡ്യുട്ടിക്കെത്തിയ സുരേഷ്‌കുമാറിനെ മഞ്ചേരി സ്വദേശിയുടെ പരാതി പ്രകാരം വിജി ലന്‍സ് ഡിവൈഎസ്പി എസ്.ഷംസുദ്ദീന്‍, പൊലിസ് ഇന്‍സ്‌പെക്ടര്‍മാരായ ഫിലിപ്പ് സാം, ഫറോസ്, സബ് ഇന്‍സ്‌പെക്ടര്‍മാരായ സുരേന്ദ്രന്‍, മനോജ്, പൊലിസ് ഉദ്യോഗസ്ഥരായ മനോജ്, സതീഷ്, സനേഷ്,സന്തോഷ്,ബാലകൃഷ്ണന്‍, മനോജ്, ഉവൈസ്,രമേഷ്,സിന്ധു എന്നിവരടങ്ങുന്ന സംഘം അറസ്റ്റു ചെയ്തത്.പാലക്കയം വില്ലേജ് പരിധിയിലുള്ള 45 ഏക്ക ര്‍ വസ്തുവിന്റെ ലൊക്കേഷന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിന് 2,500 രൂപയാണ് കൈക്കൂ ലിയായി ആവശ്യപ്പെട്ടത്. ലൊക്കേഷന്‍ സര്‍ട്ടിഫിക്കറ്റിനായി ദിവസങ്ങള്‍ക്ക് മുമ്പ് മഞ്ചേരി സ്വദേശി വില്ലേജ് ഓഫിസില്‍ അപേക്ഷ സമര്‍പ്പിച്ചിരുന്നു. സര്‍ട്ടിഫിക്കറ്റിനാ യി ഓഫിസിലെത്തിയപ്പോള്‍ ഫയല്‍ സുരേഷ്‌കുമാറിന്റെ പക്കലാണെന്നറിഞ്ഞ് ഫോണില്‍ ബന്ധപ്പെട്ടപ്പോഴാണ് 2500 രൂപ കൈക്കൂലിയായി ആവശ്യപ്പെട്ടത്. സര്‍ട്ടിഫി ക്കറ്റ് ലഭിക്കാന്‍ പണവുമായി അദാലത്ത് നടക്കുന്ന എം.ഇ.എസ് കോളേജില്‍ എത്താന്‍ ആവശ്യപ്പെടുകയുമായിരുന്നു. ഇക്കാര്യം പരാതിക്കാരന്‍ പാലക്കാട് വിജിലന്‍സ് യൂണി റ്റിനെ അറിയിക്കുകയായിരുന്നു. തുടര്‍ന്നാണ് ഡി.വൈ.എസ്.പി എസ്.ഷംസുദ്ദീന്റെ നേതൃത്വത്തിലുള്ള വിജിലന്‍സ് സംഘം കെണിയൊരുക്കി കാറില്‍ വെച്ച് കൈക്കൂലി വാങ്ങവേ സുരേഷ്‌കുമാറിനെ കയ്യോടെ പിടികൂടിയത്. വസ്തു എല്‍.എ പട്ടയത്തില്‍ പെട്ടതല്ലായെന്ന സര്‍ട്ടിഫിക്കറ്റിനായി പരാതിക്കാരന്റെ പക്കല്‍ നിന്നും ആറ് മാസം മുമ്പ് 10,000 രൂപയും പൊസഷന്‍ സര്‍ട്ടിഫിക്കറ്റിനായി അഞ്ച് മാസം മുമ്പ് 9000 രൂപയും സുരേഷ് കുമാര്‍ കൈക്കൂലിയായി വാങ്ങിയിരുന്നതയും വിജിലന്‍സ് പറയുന്നു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!