മണ്ണാര്‍ക്കാട് : നഗരസഭയിലെ 19 വാര്‍ഡുകളെ സമ്പൂര്‍ണ വാതില്‍പ്പടി ശേഖരണം നട ത്തിയ വാര്‍ഡുകളായി പ്രഖ്യാപിച്ചു.നഗരസഭ ചെയര്‍മാന്‍, വൈസ് ചെയര്‍പേഴ്‌സണ്‍ എന്നിവരുടെ വാര്‍ഡുള്‍പ്പടെ 2,4,7,8,9,10,13,14,16,17,18,19,22,24,25,26,27,28,29 വാര്‍ഡുകളിലാ ണ് വാതില്‍പ്പടി ശേഖരണം സമ്പൂര്‍ണമായി നടപ്പിലാക്കിയത്.പ്രഖ്യാപനം എന്‍.ഷംസു ദ്ദീന്‍ എം.എല്‍.എ നിര്‍വ്വഹിച്ചു.വാര്‍ഡ് കൗണ്‍സിലര്‍മാരെ മൊമെന്റോ നല്‍കി ആദരി ച്ചു. നവകേരളം മാലിന്യമുക്ത കാമ്പയിന്‍, സ്വച്ഛ് ഭാരത് മിഷന്‍ മാലിന്യമുക്ത നഗരം തുടങ്ങിയ സംസ്ഥാന കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍ പ്രകാരം മണ്ണാര്‍ക്കാട് നഗരത്തെ ശുചിവും സുന്ദരവുമായ നഗരമാക്കി മാറ്റുന്നതിനായി വിവിധ പ്രവര്‍ത്തനങ്ങളാണ് നഗ രസഭ നടത്തി വരുന്നത്. നഗരസഭ ജനപ്രതിനിധികള്‍, കുടുംബശ്രീ അംഗങ്ങള്‍, നഗരസ ഭ ആരോഗ്യ വിഭാഗത്തിന്റെയും പൊതുജനങ്ങളുടേയും പങ്കാളിത്തത്തോടെ നടത്തിയ ചിട്ടയായ പ്രവര്‍ത്തനങ്ങളിലൂടെയാണ് 19 വാര്‍ഡുകള്‍ സംസ്ഥാന ശുചിത്വമിഷന്‍ മാനദ ണ്ഡപ്രകാരം പ്രഖ്യാപിക്കാന്‍ സാധിച്ചതെന്ന് നഗരസഭാ ചെയര്‍മാന്‍ അറിയിച്ചു.ചടങ്ങി ല്‍ നഗരസഭാ ചെയര്‍മാന്‍ സി.മുഹമ്മദ് ബഷീര്‍ അധ്യക്ഷനായി. വൈസ് ചെയര്‍പേഴ്‌സ ണ്‍ കെ.പ്രസീത, സ്ഥിരം സമിതി അധ്യക്ഷര്‍, കൗണ്‍സിലര്‍മാര്‍,നഗരസഭാ സെക്രട്ടറി പി.ബി.കൃഷ്ണകുമാരി, ക്ലീന്‍ സിറ്റി മാനേജര്‍ സി.കെ.വത്സന്‍, കുടുംബശ്രീ അംഗങ്ങള്‍, ഹരിതകര്‍മ്മ സേന അംഗങ്ങള്‍, കണ്ടിജന്റ് ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.