മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട് നിലാവ് പദ്ധതിയില്‍ മണ്ഡലത്തില്‍ പുതിയ 75 ഹൈമാസ്റ്റ് ലൈറ്റുകള്‍ കൂടി മിഴിതുറക്കാനൊരുങ്ങുന്നു. എന്‍.ഷംസുദ്ദീന്‍ എംഎല്‍എയുടെ ആസ്തി വികസന ഫണ്ടിലുള്‍പ്പെടുത്തി മണ്ണാര്‍ക്കാട് നഗരസഭ, കുമരംപുത്തൂര്‍, അലനല്ലൂര്‍, കോ ട്ടോപ്പാടം, അട്ടപ്പാടി,തെങ്കര പഞ്ചായത്തുകളിലായാണ് പുതിയ ഹൈമാസ്റ്റ് ലൈറ്റുകള്‍ സ്ഥാപിച്ചിട്ടുള്ളത്.ലൈറ്റുകള്‍ നേരില്‍ കാണുന്നതിനും സ്വിച്ച് ഓണ്‍ കര്‍മ്മം നിര്‍വ്വഹി ക്കുന്നതിനുമായി ഇന്ന് മുതല്‍ നക്ഷത്ര സഞ്ചാരം 2023 എന്ന പേരില്‍ മണ്ഡലത്തിലുട നീളം പര്യടനം നടത്തുമെന്ന് എന്‍.ഷംസുദ്ദീന്‍ എംഎല്‍എ അറിയിച്ചു.
പുതിയ ലൈറ്റുകളുടെയെല്ലാം പണി ഏകദേശം പൂര്‍ത്തിയായിട്ടുണ്ട്.വിവിധ പഞ്ചായ ത്ത് അടിസ്ഥാനത്തില്‍ കണക്ഷനും ലഭിച്ചു വരുന്നു.ഇന്ന് മണ്ണാര്‍ക്കാട് നഗരസഭയിലെ 14ഓളം ലൈറ്റുകളും, തുടര്‍ന്ന് കുമരംപുത്തൂര്‍ പഞ്ചായത്തില്‍ 18ന് 12 ലൈറ്റുകളും,23,25 തിയതികളിലായി അലനല്ലൂര്‍ പഞ്ചായത്തിലെ 19 ലൈറ്റുകളും,26,27 തിയതികളിലായി കോട്ടോപ്പാടം പഞ്ചായത്തിലെ 19 ലൈറ്റുകളും,28ന് അട്ടപ്പാടിയിലെയും, തെങ്കര പഞ്ചാ യത്തിലെയും ലൈറ്റുകള്‍ മഴിതുറക്കും.അട്ടപ്പാടി,തെങ്കര മേഖലയില്‍ പദ്ധതിയുടെ ഭാഗമായി സ്ഥാപിച്ച ചില ലൈറ്റുകള്‍ കഴിഞ്ഞ മാസങ്ങളില്‍ സ്വിച്ച് ഓണ്‍ ചെയ്തിട്ടുള്ള താണ്.ശേഷിക്കുന്നവയുടെ സ്വിച്ച് ഓണ്‍ കര്‍മ്മം നടക്കുന്നതോടെ 75 പുതിയ ലൈറ്റു കള്‍ കൂടി മണ്ഡലത്തില്‍ പ്രകാശിച്ചു തുടങ്ങുമെന്ന് എംഎല്‍എ അറിയിച്ചു.
മണ്ണാര്‍ക്കാട് നഗരസഭയില്‍ ഇന്ന് വൈകീട്ട് 6 മണിക്ക് ടിപ്പു നഗര്‍ റോഡ്, 6.15ന് നജാത്ത് ആര്‍ട്‌സ് കോളജ് പരിസരം,ഏഴിന് പത്തുകുടി ഗണപതി ക്ഷേത്രം,7.30ന് നായാടിക്കുന്ന് റെയിന്‍ബോ നഗര്‍,7.40ന് നായാടിക്കുന്ന് മിനി സ്‌റ്റേഡിയം, 7.50ന് മണ്ണാര്‍ക്കാട് കോടതി പരിസരം, 8ന് പെരിമ്പടാരി ഹോളി സ്പിരിറ്റ് ചര്‍ച്ച് പരിസരം,8.10ന് യു റോഡ് മനക്കല്‍ കോളനി റോഡ് ജംഗ്ഷന്‍,8.20ന് ചിറക്കുളം ഹില്‍വ്യൂ 5,6 സ്ട്രീറ്റ് റോഡ്,8.30ന് ഒന്നാം മൈല്‍ ജംഗ്ഷന്‍,8.40ന് ഒന്നാം മൈല്‍ – ഗോവിന്ദാപുരം റോഡ് ജംഗ്ഷന്‍, 8.50ന് നമ്പി യംപടി നെളുകത്ത് കൊളമ്പ്, 9മണിക്ക് ചെട്ടിക്കാട് സെന്റര്‍, 9.45ന് മുക്കണ്ണം അമ്പ ലപ്പറമ്പ് എന്നിവടങ്ങളില്‍ ഹൈമാസ്റ്റ് ലൈറ്റ് സ്വിച്ച് ഓണ്‍ കര്‍മ്മം നടക്കും.
2014-15 സാമ്പത്തിക വര്‍ഷത്തിലാണ് മണ്ണാര്‍ക്കാട് നിലാവ് എന്ന പേരില്‍ മണ്ഡലത്തി ലെ വിവിധ മേഖലകളില്‍ ഹൈമാസ്റ്റ്,മിനി മാസ്റ്റ് ലൈറ്റുകള്‍ സ്ഥാപിക്കുന്ന പദ്ധതി തുടങ്ങിയത്.ഒരോ വര്‍ഷവും എം.എല്‍.എ ആസ്തി വികസന ഫണ്ടില്‍ നിന്നും ഒരു വിഹിതം നീക്കി വെക്കുന്ന രീതിയിലാണ് പദ്ധതി.ഇതു വരെ 160 കേന്ദ്രങ്ങളിലായി 160 ലൈറ്റുകള്‍ സ്ഥാപിച്ചിട്ടുണ്ട്.ആദ്യഘട്ടത്തില്‍ പ്രധാന പട്ടണങ്ങളിലാണ് മണ്ണാര്‍ക്കാട് നിലാവെത്തിയത്.പിന്നീട് നാട്ടിന്‍പുറങ്ങളിലേക്കും കവലകളിലേക്കും ആരാധാനാല യങ്ങളുടെ പരിസരത്തേക്കും വ്യാപിച്ചു.വന്യജീവി ശല്ല്യം രൂക്ഷമായ അട്ടപ്പാടി, അലന ല്ലൂര്‍, കോട്ടോപ്പാടം, തെങ്കര പഞ്ചായത്തുകളില്‍ വനത്തിനോട് ചേര്‍ന്ന പ്രദേശങ്ങളില്‍ പദ്ധതി പ്രകാരം ലൈറ്റുകള്‍ സ്ഥാപിച്ചിട്ടുണ്ട്.മലയോര മേഖലകളില്‍ വന്യമൃഗശല്ല്യം നേരിടുന്ന പ്രദേശങ്ങളില്‍ വഴിവിളക്കുകളെത്തിയത് ഏറെ ആശ്വാസം പകര്‍ന്നുണ്ട്. ലൈറ്റുകള്‍ സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് നിവേദനങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നും വരും വര്‍ഷങ്ങളിലെ ഫണ്ടിന്റെ ലഭ്യതയനുസരിച്ച് പരിഹരിക്കാന്‍ ശ്രമിക്കുമെന്നും എം.എല്‍.എ അറിയിച്ചു.