മണ്ണാര്‍ക്കാട്: കാഞ്ഞിരപ്പുഴ അണക്കെട്ടില്‍ നിന്നും കനാലുകളിലൂടെ വെള്ളം എത്തു ന്നില്ലെന്ന പരാതി പരിശോധിക്കുമെന്ന് ജല വിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്. മണ്ണാര്‍ക്കാട് പി.ഡബ്ല്യു.ഡി. റസ്റ്റ് ഹൗസിലെത്തിയ അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു.വേനല്‍ കടുത്തതും കുടിവെള്ളആവശ്യത്തിനായി കൂടു തല്‍ വെള്ളം വിട്ടതിനാലുംആകാം ജലനിരപ്പ് കുറഞ്ഞത്. പ്രശ്നങ്ങളുണ്ടെങ്കില്‍ അന്വേ ഷിക്കും.പുതിയ കുടിവെള്ളപദ്ധതികള്‍ സമയബന്ധിതമായി നീങ്ങേണ്ടതുണ്ട്. അത്തര ത്തിലുള്ള പുരോഗതി ഇവിടെ നടക്കുന്നുണ്ടെന്നാണ് വിലയിരുത്തല്‍. സംസ്ഥാനത്ത് 17 ലക്ഷം കുടിവെള്ള കണക്ഷന് ഉണ്ടായിരുന്നത് 71ലക്ഷത്തോളമായി.മന്ത്രി പറഞ്ഞു.
