മണ്ണാര്‍ക്കാട്: ഇരുചക്ര വാഹനത്തില്‍ മാതാപിതാക്കള്‍ക്കൊപ്പം കുട്ടിയുണ്ടെങ്കില്‍ എഐ ക്യാമറകളില്‍ പിഴയീടാക്കുമെന്നത് പ്രതിഷേധാര്‍ഹമാണെന്ന് മുസ്ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ.ടി എ സിദ്ദീഖ് പ്രസ്താവനയില്‍ പറഞ്ഞു.

കേന്ദ്ര മോട്ടോര്‍ വാഹന നിയമപ്രകാരമാണ് നടപടിയെന്ന സര്‍ക്കാര്‍ വാദം ക്ലേശ കരമാണ്.തികച്ചും സാധാരണക്കാരായ അണുകുടുംബങ്ങള്‍ക്ക് ആശുപത്രിയിലേക്കോ മറ്റ് അത്യാവശ്യങ്ങള്‍ക്കോ പുറത്തിറങ്ങാന്‍ പറ്റാത്ത സ്ഥിതി വിശേഷമാണ് നിലനില്‍ ക്കുന്നത്.കുട്ടികളുടെ കാര്യത്തിലെങ്കിലും സര്‍ക്കാര്‍ ഇളവ് നല്‍കണം.ബജറ്റിലൂടെ അടിച്ചേല്‍പ്പിക്കപ്പെട്ട അധിക നികുതി ഭാരത്തില്‍ കഷ്ടത പേറുന്ന ജനങ്ങള്‍ക്ക് ഇരുട്ടടിയാകുന്ന തരത്തില്‍ മോട്ടോര്‍ വാഹന നിയമം നടപ്പിലാക്കുന്നതിനെതിരെ മുസ്ലിം ലീഗ് പ്രതിഷേധിച്ചു.

ഉന്നത വ്യക്തികള്‍ക്ക് ഒരു നിയമവും സാധാരണക്കാര്‍ക്ക് മറ്റൊരു നിയമവുമെന്നത് തികഞ്ഞ ഭരണഘടനാ വിരുദ്ധമാണ്.ഇന്ത്യയിലെ മറ്റേതൊരു സംസ്ഥാനത്തും ഇതുവരെ നടപ്പിലാക്കാത്ത നിയമം ധൃതി പിടിച്ച് കേരളത്തില്‍ നടപ്പിലാക്കുന്നത് സാധാരണ ക്കാരനെ പിഴിയുകയെന്ന സര്‍ക്കാരിന്റെ ദുഷ്ടലാക്കാണ്.സാധാരണക്കാരുടെ ജീവിതം ദുസ്സഹമാക്കുന്ന നടപടിക്കെതിരെ ജനരോഷം ഉയരണം.സര്‍ക്കാറിന് പൊതു സമൂഹ ത്തോട് അല്‍പ്പമെങ്കിലും ദയയുണ്ടെങ്കില്‍ തീരുമാനത്തില്‍ നിന്നും പിന്തിരിയണ മെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!