മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട് നിയോജകമണ്ഡലം മുസ്‌ലിം ലീഗ് നടത്തിയ സൗഹൃദ ഇഫ്താര്‍ ശ്രദ്ധേയമായി. മുസ് ലിം ലീഗ് സംസ്ഥാന സെക്രട്ടറി അഡ്വ. ഷംസുദ്ദീന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു.തെങ്കര പഴേരി ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ നിയോ ജക മണ്ഡലം പ്രസിഡന്റ് റഷീദ് ആലായന്‍ അധ്യക്ഷനായി.മുസ് ലിം ലീഗ് സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പര്‍ കളത്തില്‍ അബ്ദുല്ല, ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ.ടി.എ സിദ്ദീഖ്, വിവിധ സംഘടനാ നേതാക്കളായ ഹബീബ് ഫൈസി കോട്ടോപ്പാടം, അന്‍വര്‍ സാദിഖ് ഫൈസി കാഞ്ഞിരപ്പുഴ (സമസ്ത), ശരീഫ് മേലേതില്‍, ഫൈസല്‍ അന്‍സാരി (കെ.എന്‍.എം), ടി.കെ അഷറഫ്, അര്‍ഷദ് സ്വലാഹി (വിസ്ഡം), അബൂബക്കര്‍ ആവണ ക്കുന്ന് (എസ്.വൈ.എസ്), ഷാഫി സഅദി (ജം ഇയത്തുല്‍ ഉലമ), സലീം നാട്ടുകല്‍, വീരാപ്പു അന്‍സാരി (മാര്‍കസുദഅവ), സുബൈര്‍ അറിയൂര്‍, അബു മാസ്റ്റര്‍ (ജമാഅത്ത് ഇസ് ലാമി),നാസര്‍ കുറുവണ്ണ (എം.ഇ.എസ്),പി. മൊയ്തീന്‍ (എം.എസ്. എസ്)മുസ് ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റുമാരായ പൊന്‍പാറ കോയക്കുട്ടി, കല്ലടി അബൂബക്കര്‍, ജില്ലാ സെക്രട്ടറി ടി.എ സലാം മാസ്റ്റര്‍, മണ്ണാര്‍ക്കാട് നഗരസഭ ചെയര്‍മാന്‍ സി. മുഹമ്മദ് ബഷീ ര്‍, യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി ഗഫൂര്‍ കോല്‍ക്കളത്തില്‍, പി. മുഹമ്മദാലി അന്‍ സാരി സംസാരിച്ചു.പഴേരി ശരീഫ് ഹാജി, ഡോ. പി.ക്യു ഷഹാബുദ്ദീന്‍, കെ.പി ബാപ്പുട്ടി ഹാജി, കര്‍പ്പൂരാന്‍ സമദ് ഹാജി, സി.റഷീദ് ഹാജി, യൂത്ത് ലീഗ് മണ്ഡലം പ്രസിഡന്റ് ഷമീര്‍ പഴേരി, ജല സെക്രട്ടറി മുനീര്‍ താളിയില്‍, ജില്ലാ ട്രഷറര്‍ നൗഷാദ് വെള്ളപ്പാടം, നേതാക്കളായ കെ.ടി ഹംസപ്പ, ഒ. ചേക്കു മാസ്റ്റര്‍, റഷീദ് മുത്തനില്‍, കെ.ടി അബ്ദുല്ല, ഹുസൈന്‍ കളത്തില്‍, ഷറഫുദ്ദീന്‍ ചങ്ങലീരി, ബഷീര്‍ തെക്കന്‍, നൗഫല്‍ കളത്തില്‍ തുടങ്ങിയവര്‍ സംബന്ധിച്ചു..മണ്ഡലം ജനറല്‍ സെക്രട്ടറി ഹുസൈന്‍ കോള ശ്ശേരി സ്വാഗതവും ട്രഷറര്‍ കെ. ആലിപ്പു ഹാജി നന്ദിയും പറഞ്ഞു.