മണ്ണാര്‍ക്കാട്: അട്ടപ്പാടി മധു വധക്കേസില്‍ കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയ പ്രതി കളുടെ ശിക്ഷ വിധിച്ചു.ഒന്നാം പ്രതി മേച്ചേരി ഹുസൈന് ഏഴ് വര്‍ഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും 2,3,4,5,6,7,8,9,10,12,13,14,15 പ്രതികള്‍ക്ക് വിവിധ വകുപ്പുകളി ലായി ഏഴ് വര്‍ഷം കഠിന തടവും 1.05 ലക്ഷം പിഴയും വിധിച്ചു.തടവ് ഒന്നിച്ച് അനുഭവി ച്ചാല്‍ മതി.പതിനാറാം പ്രതിക്ക് മൂന്ന് മാസം തടവും 500 രൂപ പിഴയും വിധിച്ചു.ശിക്ഷ നേരത്തെ അനുഭവിച്ചതിനാല്‍ 500 രൂപ പിഴയടച്ചാല്‍ കേസില്‍ മുക്തനാകാം. മണ്ണാര്‍ ക്കാട് പട്ടികജാതി പട്ടിക വര്‍ഗ പ്രത്യേക കോടതിയുടെതാണ് വിധി.പ്രതികളെ തവനൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി.പിഴത്തുകയുടെ അമ്പത് ശതമാനം മധുവിന്റെ അമ്മ യ്ക്കും ബാക്കി സഹോദരിമാര്‍ക്കും നല്‍കണം.ആള്‍ക്കൂട്ട ആക്രമണങ്ങള്‍ അവസാന ത്തേതാകട്ടെയെന്ന് വിധി പ്രസ്താവത്തിനിടെ ജഡ്ജി കെ എം രതീഷ് കുമാര്‍ പറഞ്ഞു.

കേസിലെ 14 പ്രതികള്‍ കുറ്റക്കാരാണെന്ന് കോടതി ഇന്നലെ കണ്ടെത്തിയിരുന്നു.രണ്ട് പ്രതികളെ വിട്ടയച്ചിരുന്നു.നാലാം പ്രതി അനീഷ് 11-ാം പ്രതി സിദ്ദീഖ് എന്നിവരെയാണ് വിട്ടയച്ചത്.മന:പൂര്‍വ്വമല്ലാത്ത നരഹത്യ,അന്യായമായി സംഘം ചേരല്‍,മര്‍ദനം തുടങ്ങി യവയ്ക്കു പുറമേ പട്ടികജാതി-വര്‍ഗക്കാര്‍ക്കെതിരായ അതിക്രമം തടയല്‍ നിയമത്തി ലെ വകുപ്പ് അനുസരിച്ചും പ്രതികള്‍ കുറ്റം ചെയ്തതായി കോടതി കണ്ടെത്തി.സാക്ഷിക ളുടെ കൂറുമാറ്റവും പ്രൊസിക്യൂട്ടര്‍മാരുടെ മാറ്റവുമുള്‍പ്പടെ ഏറെ വെല്ലുവിളികള്‍ നേ രിട്ട കേസിന്റെ വിചാരണ ഹൈക്കോടതിയുടെ പ്രത്യേക നിരീക്ഷണത്തിലാണ് പൂര്‍ത്തിയാക്കിയത്.127സാക്ഷികളില്‍ 24 പേര്‍ കൂറുമാറി.

കൊലപാതകം നടന്ന് ഒന്നര വര്‍ഷത്തിനു ശേഷം മധുവിന്റെ അമ്മയുടെ പരാതിയെ തുടര്‍ന്നാണ് പബ്ലിക് പ്രൊസിക്യൂട്ടറെ നിയോഗിച്ചത്.ആവശ്യമായ സൗകര്യങ്ങള്‍ കിട്ടാ ത്തതുള്‍പ്പടെയുള്ള പ്രശ്‌നങ്ങളെ തുടര്‍ന്ന് ആദ്യ പ്രൊസിക്യൂട്ടര്‍ സ്ഥാനം ഒഴിഞ്ഞു. കേ സിന്റെ നാലാമത്തെ പ്രൊസിക്യൂട്ടറായ രാജേഷ് എം മേനോന്റെ നേതൃത്വത്തിലാണ് വിചാരണ പൂര്‍ത്തീകരിച്ചത്.2018 ഫെബ്രുവരി 22നാണ് ചിണ്ടേക്കി ഊരിലെ മല്ലന്റേയും മല്ലിയുടേയും മകന്‍ മധു (30) ആള്‍ക്കൂട്ട ആക്രമണത്തിന് ഇരയായി കൊല്ലപ്പെട്ടത്. കള്ള നെന്ന് ആരോപിച്ചു കാട്ടില്‍ നിന്ന് പ്രതികള്‍ സംഘം ചേര്‍ന്ന് പിടികൂടി മര്‍ദിച്ചു മുക്കാ ലിയിലെത്തിച്ച് പൊലീസിന് കൈമാറുകയായിരുന്നു.തുടര്‍ന്ന് അഗളിയിലെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെത്തിച്ചപ്പോഴേക്കും മധു മരിച്ചു.പ്രതികളുടെ ആക്രമണത്തിലേറ്റ പരിക്ക് മൂലം മരിച്ചുവെന്നാണ് കേസ്.വനത്തില്‍ ആണ്ടിയളച്ചാല്‍ ഭാഗത്ത് മധു ഉണ്ടെന്ന വിവരം ലഭിച്ച പ്രതികള്‍ കാട്ടില്‍ അതിക്രമിച്ചു കയറിയെന്ന വനംവകുപ്പ് കേസും നില വിലുണ്ട്.കാട്ടില്‍ പോയി മധുവിനെ പിടികൂടി വരുന്നതിന്റെ ദൃശ്യങ്ങള്‍ പ്രതികളില്‍ ചിലര്‍ തന്നെ പകര്‍ത്തി സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചു.മുക്കാലിയില്‍ ആള്‍ക്കൂട്ടം മധുവിനെ തടഞ്ഞ് വെച്ചതിന്റെ മൊബൈല്‍ ഫോണ്‍,സിസിടിവി ദൃശ്യങ്ങളും പ്രൊ സിക്യൂഷന്‍ തെളിവായി ഹാജരാക്കി.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!