അലനല്ലൂര്‍: കേരള നദുവത്തുല്‍ മുജാഹിദീന്‍ എടത്തനാട്ടുകര നോര്‍ത്ത് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ വിജ്ഞാന വേദിയില്‍ ‘നോമ്പിന്റെ പുണ്യവും പ്രതി ഫലവും’ എന്ന വിഷയത്തില്‍ പണ്ഡിതനും വാഗ്മിയുമായ മുഹമ്മദലി മിശ്കാത്തി, മരണം എത്തും മുമ്പേ എന്ന വിഷയത്തെ ആസ്പദമാക്കി ഇബ്രാഹിം മൗലവി പറളി എന്നിവര്‍ പ്രഭാഷണങ്ങള്‍ നടത്തി.അടുത്ത ആഴ്ചയില്‍ ഏപ്രില്‍ 2, ഞായറാഴ്ച ‘കുടുംബം: തണലും തലോടലും’ എന്ന വിഷയത്തില്‍ പ്രഗല്‍ഭ പണ്ഡിതന്‍ അലി ശാക്കിര്‍ മുണ്ടേരി, ‘ഉത്തമരായ മുന്‍ഗാമികള്‍’ എന്ന വിഷയത്തില്‍ നസീര്‍ സ്വലാഹി എന്നിവരും ഏപ്രില്‍ 9, ഞായറാഴ്ച 9.30 ന് ‘തൗഹീദിന്റെ പാതയില്‍ ഒരുമയോടെ’ എന്ന വിഷയത്തില്‍ പ്രഗല്‍ഭ പണ്ഡിതന്‍ ഇദ്-രീസ് സ്വലാഹി, ‘ഖുര്‍ആനിന്റെ അതുല്യ സൗന്ദര്യം’ എന്ന വിഷയത്തി ല്‍ ഷൗക്കത്തലി അന്‍സാരി എന്നിവരും ഏപ്രില്‍ 16ന് ഞായറാഴ്ച 9.30 മുതല്‍ ‘വിശുദ്ധി നേടിയ ആത്മാവ്’ എന്ന വിഷയത്തില്‍ പ്രഗല്‍ഭ പണ്ഡിതന്‍ ജൗഹര്‍ അയനിക്കോട്, ‘ഹദീസ്: ഇസ്ലാമിക ജീവിതത്തിന്റെ പൂര്‍ണ്ണത’ എന്ന വിഷയത്തില്‍ അക്ബര്‍ സ്വലാഹി എന്നിവരും പ്രഭാഷണങ്ങള്‍ നടത്തും.